മൊബൈല്‍ ഫോണിന് അടിമയായ മകനെ കുത്തിക്കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ മൊബൈല്‍ ഫോണിന് അടിമയായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. മൈസൂരു ബന്നിമണ്ഡപിലെ ഉമൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അസ്ലം പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു.ഉമൈസ് മൊബൈല്‍ ഫോണിന് അടിമയായിരുന്നെന്നും എതിര്‍ക്കുമ്പോള്‍ പിതാവുമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച തമ്മിലുള്ള തര്‍ക്കത്തിനിടെ അസ്ലംപാഷ ഉമൈസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമൈസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.

മൈസൂരു: കര്‍ണാടകയിലെ മൈസൂരു ജില്ലയില്‍ മൊബൈല്‍ ഫോണിന് അടിമയായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. മൈസൂരു ബന്നിമണ്ഡപിലെ ഉമൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് അസ്ലം പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉമൈസ് മൊബൈല്‍ ഫോണിന് അടിമയായിരുന്നെന്നും എതിര്‍ക്കുമ്പോള്‍ പിതാവുമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച തമ്മിലുള്ള തര്‍ക്കത്തിനിടെ അസ്ലംപാഷ ഉമൈസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമൈസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരണം സംഭവിച്ചു.

Related Articles
Next Story
Share it