മംഗളൂരുവില്‍ മോഷ്ടിച്ച വാച്ച് വില്‍ക്കാനെത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; കാസര്‍കോട് സ്വദേശിക്കെതിരെ വധശ്രമത്തിന് കേസ്

മംഗളൂരു: മംഗളൂരുവില്‍ മോഷ്ടിച്ച വാച്ച് വില്‍ക്കാനെത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. തിങ്കളാഴ്ച വൈകിട്ട് മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് ഏരിയയിലെ ദുബായ് മാര്‍ക്കറ്റിലാണ് സംഭവം. കാസര്‍കോട് സ്വദേശിയായ യുവാവ് വിലകൂടിയ വാച്ച് വില്‍ക്കാനാണ് ദുബായ് മാര്‍ക്കറ്റില്‍ എത്തിയത്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കടയുടമ മോഷ്ടിച്ച വാച്ചാണ് വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് മനസിലാക്കുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റിലെത്തി യുവാവിനെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസുകാരില്‍ ഒരാളെ യുവാവ് […]

മംഗളൂരു: മംഗളൂരുവില്‍ മോഷ്ടിച്ച വാച്ച് വില്‍ക്കാനെത്തിയ ആളെ പിടികൂടാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. തിങ്കളാഴ്ച വൈകിട്ട് മംഗളൂരു സെന്‍ട്രല്‍ മാര്‍ക്കറ്റ് ഏരിയയിലെ ദുബായ് മാര്‍ക്കറ്റിലാണ് സംഭവം. കാസര്‍കോട് സ്വദേശിയായ യുവാവ് വിലകൂടിയ വാച്ച് വില്‍ക്കാനാണ് ദുബായ് മാര്‍ക്കറ്റില്‍ എത്തിയത്. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കടയുടമ മോഷ്ടിച്ച വാച്ചാണ് വില്‍പ്പനക്ക് കൊണ്ടുവന്നതെന്ന് മനസിലാക്കുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റിലെത്തി യുവാവിനെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസുകാരില്‍ ഒരാളെ യുവാവ് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വിനോദിനാണ് കുത്തേറ്റത്. വിനോദിനെ പരിക്കുകളോടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു. സംഭവത്തില്‍ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശിയാണ് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

Related Articles
Next Story
Share it