സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: വര്‍ക്കലയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാര്‍ (47)നാണ് വെട്ടേറ്റത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബൈജുവിന് നേരെയും ആക്രമണമുണ്ടായി. സി.പി.എം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ നേതാവാണെന്നും ഇയാളെ ഉടന്‍ […]

തിരുവനന്തപുരം: വര്‍ക്കലയില്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നയാള്‍ക്ക് വെട്ടേറ്റു. വര്‍ക്കല ചെമ്മരുതി പഞ്ചായത്തിലെ അനില്‍കുമാര്‍ (47)നാണ് വെട്ടേറ്റത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുംവഴിയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബൈജുവിന് നേരെയും ആക്രമണമുണ്ടായി. സി.പി.എം പ്രവര്‍ത്തകനായിരുന്ന അനില്‍കുമാര്‍ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടിലെത്തി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്ന് ബി.ജെ.പി ആരോപിച്ചു. ആക്രണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ നേതാവാണെന്നും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Man stabbed after joining BJP

Related Articles
Next Story
Share it