അറുപതുകാരന്‍ നാടന്‍ തോക്കുകൊണ്ട് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു; പിന്നാലെ ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിന് പൊലീസ് കേസ്

സുള്ള്യ: സുള്ള്യയില്‍ അറുപതുകാരന്‍ നാടന്‍ തോക്കുകൊണ്ട് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു.സുള്ള്യ കസബ വില്ലേജിലെ ജട്ടിപ്പള്ള സ്വദേശി കേശവ പ്രഭു(60)വാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ആദ്യം സുള്ള്യ സര്‍ക്കാര്‍ ആസ്ത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു. സുള്ള്യ സബ് ഇന്‍സ്പെക്ടര്‍ ദിലീപ് സുള്ള്യയിലെ ആസ്പത്രിയിലും പിന്നീട് പ്രഭുവിന്റെ വീട്ടിലും എത്തി. വ്യക്തിപരമായ ചില പ്രശ്നങ്ങളുടെ പേരിലാണ് പ്രഭു തന്റെ നാടന്‍ തോക്കില്‍ നിന്ന് സ്വയം വെടിയുതിര്‍ത്തതെന്നാണ് സൂചന. ലൈസന്‍സില്ലാതെ നാടന്‍ തോക്ക് […]

സുള്ള്യ: സുള്ള്യയില്‍ അറുപതുകാരന്‍ നാടന്‍ തോക്കുകൊണ്ട് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
സുള്ള്യ കസബ വില്ലേജിലെ ജട്ടിപ്പള്ള സ്വദേശി കേശവ പ്രഭു(60)വാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ ആദ്യം സുള്ള്യ സര്‍ക്കാര്‍ ആസ്ത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലും പ്രവേശിപ്പിച്ചു. സുള്ള്യ സബ് ഇന്‍സ്പെക്ടര്‍ ദിലീപ് സുള്ള്യയിലെ ആസ്പത്രിയിലും പിന്നീട് പ്രഭുവിന്റെ വീട്ടിലും എത്തി. വ്യക്തിപരമായ ചില പ്രശ്നങ്ങളുടെ പേരിലാണ് പ്രഭു തന്റെ നാടന്‍ തോക്കില്‍ നിന്ന് സ്വയം വെടിയുതിര്‍ത്തതെന്നാണ് സൂചന. ലൈസന്‍സില്ലാതെ നാടന്‍ തോക്ക് കൈവശം വച്ചതിന് പ്രഭുവിനെതിരെപൊലീസ് കേസെടുത്തു. സുള്ള്യ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it