ഭാര്യയെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ഏഴുവര്‍ഷം കഠിനതടവ്

മംഗളൂരു: നിസാരപ്രശ്നത്തിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ധര്‍മസ്ഥലക്കടുത്ത് നെരിയ വില്ലേജിലെ നേരിയക്കാട് കോട്ടക്കര സ്വദേശി മാത്യുവിന്റെ മകന്‍ കെ.എം ജോണ്‍സണെ(41)യാണ് മംഗളൂരു ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഭാര്യ സൗമ്യ ഫ്രാന്‍സി(36)സിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2021 ജനുവരി 7 ന് രാത്രിയില്‍ ഇരുവരും നിസാര കാര്യത്തിന്റെ പേരില്‍ വഴക്കിട്ടിരുന്നു. പ്രകോപിതനായ ജോണ്‍സണ്‍ വടികൊണ്ട് […]

മംഗളൂരു: നിസാരപ്രശ്നത്തിന്റെ പേരില്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ധര്‍മസ്ഥലക്കടുത്ത് നെരിയ വില്ലേജിലെ നേരിയക്കാട് കോട്ടക്കര സ്വദേശി മാത്യുവിന്റെ മകന്‍ കെ.എം ജോണ്‍സണെ(41)യാണ് മംഗളൂരു ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 10,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഭാര്യ സൗമ്യ ഫ്രാന്‍സി(36)സിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. 2021 ജനുവരി 7 ന് രാത്രിയില്‍ ഇരുവരും നിസാര കാര്യത്തിന്റെ പേരില്‍ വഴക്കിട്ടിരുന്നു. പ്രകോപിതനായ ജോണ്‍സണ്‍ വടികൊണ്ട് സൗമ്യയുടെ തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ സൗമ്യയെ കക്കിഞ്ഞെയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഉജിരെയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ സൗമ്യയുടെ സഹോദരന്‍ സനോജ് ഫ്രാന്‍സിസ് ബെല്‍ത്തങ്ങാടി പൊലീസില്‍ പരാതി നല്‍കി. തന്റെ സഹോദരിയെ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ആസൂത്രിതമായാണ് കൊല നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കി.
ബെല്‍ത്തങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്ദേശ് പി ജിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ വാദം കേള്‍ക്കുന്നതിനിടെ 23 സാക്ഷികളെ കോടതി വിസ്തരിക്കുകയും 41 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കൊലക്കുറ്റം തെളിഞ്ഞെങ്കിലും കൊലപാതകം ആസൂത്രിതമാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

Related Articles
Next Story
Share it