പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവ്
മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുത്തൂരിനടുത്ത് കടബ താലൂക്കിലെ എന്‍മൂര്‍ സ്വദേശിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു. മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്ക് നാലുമാസം തടവും 500 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2015 മെയ് 24ന് എന്‍മൂരിലെ വീട്ടില്‍ വെച്ച് പ്രതി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഭാര്യ […]

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവിനെ കോടതി അഞ്ചുവര്‍ഷം കഠിനതടവിനും 25000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുത്തൂരിനടുത്ത് കടബ താലൂക്കിലെ എന്‍മൂര്‍ സ്വദേശിയെയാണ് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പ്രതി അധികതടവ് അനുഭവിക്കാനും കോടതി വിധിച്ചു. മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ഭീഷണിപ്പെടുത്തിയതിന് ഇയാള്‍ക്ക് നാലുമാസം തടവും 500 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 2015 മെയ് 24ന് എന്‍മൂരിലെ വീട്ടില്‍ വെച്ച് പ്രതി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഭാര്യ തടയാന്‍ ശ്രമിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ലൈംഗികപീഡനശ്രമവുമായി ബന്ധപ്പെട്ട് സുബ്രഹ്‌മണ്യ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി പ്രതിക്കെതിരെ കേസെടുക്കുകയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കുദ്രിയ പുഷ്പരാജ് പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി.