പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബദിയടുക്ക സ്വദേശിക്ക് 20 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബദിയടുക്ക നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ കെ. സഞ്ജീവ (39) യെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) കോടതി ജഡ്ജി ടി.കെ നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. 2015-16 വര്‍ഷകാലയളവില്‍ കാറഡുക്ക സ്വദേശിനിയായ പതിനഞ്ചുകാരിയെ സഞ്ജീവ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ സഞ്ജീവക്കെതിരെ ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് […]

കാസര്‍കോട്: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബദിയടുക്ക നീര്‍ച്ചാല്‍ കന്യാപ്പാടിയിലെ കെ. സഞ്ജീവ (39) യെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) കോടതി ജഡ്ജി ടി.കെ നിര്‍മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം. 2015-16 വര്‍ഷകാലയളവില്‍ കാറഡുക്ക സ്വദേശിനിയായ പതിനഞ്ചുകാരിയെ സഞ്ജീവ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ സഞ്ജീവക്കെതിരെ ആദൂര്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. ആദൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ.പി സുരേശനാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Related Articles
Next Story
Share it