മംഗളൂരു: മംഗളൂരുവിനടുത്ത് മുല്‍ക്കിയില്‍ യുവാവ് ഭാര്യയെയും പിഞ്ചുമക്കളെയും കിണറ്റില്‍ തള്ളിയിട്ടു. കുട്ടികള്‍ മരിച്ചു. രശ്മിത (13), ഉദയ് (11), ദക്ഷിത് (4) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മുല്‍ക്കി പദ്മന്നൂരിലെ ഹിതേഷ് ഷെട്ടിഗറിനെ (42) മുല്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തി യുവതിയെയും മക്കളെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തുവെങ്കിലും കുട്ടികള്‍ അപ്പോഴേക്കും മരിച്ചിരുന്നു. ഹിതേഷിന്റെ ഭാര്യ ലക്ഷ്മിയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.