യുവാവിനെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തി; കൃത്യം നടത്തിയത് ഭാര്യാപിതാവിന്റെ നേതൃത്വത്തിലുള്ള സംഘം; കര്‍ണാടക ബാഗല്‍കോട്ടിനെ നടുക്കി ദുരഭിമാനക്കൊല
മംഗളൂരു: കര്‍ണാടക ബാഗല്‍കോട്ട് യുവാവിനെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ഡി പട്ടണത്തിനടുത്തുള്ള തക്കോഡ ഗ്രാമത്തിലെ ഭുജബല കര്‍ജാഗി(34)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭുജലയുടെ ഭാര്യാപിതാവ് തമ്മന ഗൗഡയ്ക്കും ഇയാളുടെ രണ്ട് കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.തമ്മനഗൗഡയുടെ മകളായ ഭാഗ്യശ്രീയെയാണ് ജൈന സമുദായത്തില്‍പ്പെട്ട ഭുജന വിവാഹം ചെയ്തത്. ഇരുവരും ഒരു വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹിതരായതായി പൊലീസ് പറഞ്ഞു. മാതാപിതാക്കളില്‍ നിന്ന് അകന്നായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തമ്മന ഗൗഡ […]

മംഗളൂരു: കര്‍ണാടക ബാഗല്‍കോട്ട് യുവാവിനെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. ബാഗല്‍കോട്ട് ജില്ലയിലെ ജാംഖണ്ഡി പട്ടണത്തിനടുത്തുള്ള തക്കോഡ ഗ്രാമത്തിലെ ഭുജബല കര്‍ജാഗി(34)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭുജലയുടെ ഭാര്യാപിതാവ് തമ്മന ഗൗഡയ്ക്കും ഇയാളുടെ രണ്ട് കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.
തമ്മനഗൗഡയുടെ മകളായ ഭാഗ്യശ്രീയെയാണ് ജൈന സമുദായത്തില്‍പ്പെട്ട ഭുജന വിവാഹം ചെയ്തത്. ഇരുവരും ഒരു വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹിതരായതായി പൊലീസ് പറഞ്ഞു. മാതാപിതാക്കളില്‍ നിന്ന് അകന്നായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തമ്മന ഗൗഡ തന്റെ മകളോടും മരുമകനോടും കടുത്ത പക വെച്ചുപുലര്‍ത്തുകയും ഭുജലയെ കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. ഡിസംബര്‍ 17ന് ഭുജബല ഹനുമാന്‍ ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുമ്പോള്‍ തമ്മനഗൗഡയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമെത്തി കണ്ണില്‍ മുളകുപൊടി വിതറുകയും വാക്കത്തി കൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭുജബലയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീടാണ് മരണം സംഭവിച്ചത്. തമ്മനഗൗഡയെ കൊലപാതകത്തിന് മറ്റ് രണ്ട് പേര്‍ സഹായിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സവലഗി പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്.