ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി, തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിപ്പോയെന്ന് പ്രചരിപ്പിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗളൂരു: ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി. കര്‍ണാടകയിലെ ദാവണഗരെ ജില്ലയിലാണ് സംഭവം. ചന്ദ്രകല എന്ന രശ്മി (21)യാണ് കൊല്ലപ്പെട്ടത്.കൊലക്കുറ്റത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുത്ത പൊലീസ് ചന്ദ്രകലയുടെ ഭര്‍ത്താവ് ദാവന്‍ഗരെ ഗംഗോണ്ടനഹള്ളി സ്വദേശി മോഹന്‍ കുമാറിനെ(25) അറസ്റ്റ് ചെയ്തു. മോഹന്‍കുമാറിന്റെ മാതാപിതാക്കള്‍ കേസില്‍ കൂട്ടുപ്രതികളാണ്. ഒളിവില്‍ പോയ ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.കഴിഞ്ഞ വര്‍ഷമാണ് മോഹന്‍കുമാര്‍ ചന്ദ്രകലയെ വിവാഹം ചെയ്തത്. എന്നാല്‍, ആദ്യനാളുകളില്‍ തന്നെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. […]

മംഗളൂരു: ആറ് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനത്തില്‍ കുഴിച്ചുമൂടി. കര്‍ണാടകയിലെ ദാവണഗരെ ജില്ലയിലാണ് സംഭവം. ചന്ദ്രകല എന്ന രശ്മി (21)യാണ് കൊല്ലപ്പെട്ടത്.
കൊലക്കുറ്റത്തിനും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസെടുത്ത പൊലീസ് ചന്ദ്രകലയുടെ ഭര്‍ത്താവ് ദാവന്‍ഗരെ ഗംഗോണ്ടനഹള്ളി സ്വദേശി മോഹന്‍ കുമാറിനെ(25) അറസ്റ്റ് ചെയ്തു. മോഹന്‍കുമാറിന്റെ മാതാപിതാക്കള്‍ കേസില്‍ കൂട്ടുപ്രതികളാണ്. ഒളിവില്‍ പോയ ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ വര്‍ഷമാണ് മോഹന്‍കുമാര്‍ ചന്ദ്രകലയെ വിവാഹം ചെയ്തത്. എന്നാല്‍, ആദ്യനാളുകളില്‍ തന്നെ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. ചന്ദ്രകലയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ മോഹന്‍കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മര്‍ദ്ദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പതിവായി. ചന്ദ്രകല ആരോടും സംസാരിക്കുന്നതും ഇയാള്‍ക്ക് ഇഷ്ടമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
മറ്റ് പുരുഷന്‍മാരോട് ചന്ദ്രകല സംസാരിക്കുമ്പോഴെല്ലാം മോഹന്‍കുമാര്‍ യുവതിയെ ചോദ്യം ചെയ്യുകയും അവിഹിത ബന്ധം ആരോപിച്ച് മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാനാകാതെ ചന്ദ്രകല സ്വന്തം വീട്ടിലേക്ക് വന്നെങ്കിലും മാതാപിതാക്കള്‍ ഭര്‍തൃവീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ഒന്നരമാസം മുമ്പ് വഴക്കിനിടെ മോഹന്‍കുമാര്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ചിക്കമംഗളൂരു ജില്ലയിലെ അജ്ജംപുരയ്ക്കടുത്തുള്ള ഹുനഘട്ട വനമേഖലയില്‍ മൃതദേഹം കുഴിച്ചിട്ടു.
തുടര്‍ന്ന് മോഹന്‍കുമാര്‍ ചന്ദ്രകലയെ കാണാനില്ലെന്ന് മാതാപിതാക്കളെ അറിയിക്കുകയും കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന് ആരോപിച്ച് ഒക്ടോബര്‍ 10ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
മരുമകന്‍ ചന്ദ്രകലയെ അപായപ്പെടുത്തിയിട്ടുണ്ടാകുമെന്ന സംശയത്തില്‍ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാതായ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെ പ്രതി കാറുമെടുത്ത് പുറത്തേക്ക് പോയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മോഹന്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ഒരു മാസം മുമ്പ് പ്രതി ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. മൃതദേഹം മറവു ചെയ്യുന്നതിനും തെളിവുകള്‍ നശിപ്പിക്കുന്നതിനുമായി ഇയാള്‍ നേരത്തെ തന്നെ വനത്തിനുള്ളില്‍ കുഴി തയ്യാറാക്കിയിരുന്നു.

Related Articles
Next Story
Share it