സാമ്പാറിന് രുചി കുറഞ്ഞെന്നാരോപിച്ച് വഴക്കിട്ട യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്നു

ബംഗളൂരു: സാമ്പാറിന് രൂചിയില്ലെന്നാരോപിച്ച് വഴക്കുകൂടിയ യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്നു. ഉത്തര കന്നഡ ജില്ലയിലെ കൊടഗോട്ട് കഴിഞ്ഞ ദിവസമാണ് സംഭവം. കൊടഗോട്ടെ പാര്‍വതി നാരായണ ഹസ്‌ലര്‍ (42), മകള്‍ രമ്യ നാരായണ ഹസ്‌ലര്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പാര്‍വതിയുടെ മകന്‍ മഞ്ജുനാഥ് ഹസ്‌ലറിനെ (24) അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ വീട്ടിലെത്തിയ മഞ്ജുനാഥ് അമ്മ പാര്‍വതി തയ്യാറാക്കിയ സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് വഴക്കിടുകയായിരുന്നു. സഹോദരി രമ്യയ്ക്ക് വായ്പയെടുത്ത് ഒരു സെല്‍ഫോണ്‍ വാങ്ങാനുള്ള അമ്മയുടെ തീരുമാനത്തെയും […]

ബംഗളൂരു: സാമ്പാറിന് രൂചിയില്ലെന്നാരോപിച്ച് വഴക്കുകൂടിയ യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്നു. ഉത്തര കന്നഡ ജില്ലയിലെ കൊടഗോട്ട് കഴിഞ്ഞ ദിവസമാണ് സംഭവം.
കൊടഗോട്ടെ പാര്‍വതി നാരായണ ഹസ്‌ലര്‍ (42), മകള്‍ രമ്യ നാരായണ ഹസ്‌ലര്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പാര്‍വതിയുടെ മകന്‍ മഞ്ജുനാഥ് ഹസ്‌ലറിനെ (24) അറസ്റ്റ് ചെയ്തു.
മദ്യലഹരിയില്‍ വീട്ടിലെത്തിയ മഞ്ജുനാഥ് അമ്മ പാര്‍വതി തയ്യാറാക്കിയ സാമ്പാറിന് രുചിയില്ലെന്നാരോപിച്ച് വഴക്കിടുകയായിരുന്നു. സഹോദരി രമ്യയ്ക്ക് വായ്പയെടുത്ത് ഒരു സെല്‍ഫോണ്‍ വാങ്ങാനുള്ള അമ്മയുടെ തീരുമാനത്തെയും ഇതിനിടയില്‍ മഞ്ജുനാഥ് ചോദ്യം ചെയ്തു. കലഹം മൂര്‍ച്ഛിച്ചതോടെ പ്രകോപിതനായ മഞ്ജുനാഥ് വീട്ടില്‍ കിടന്ന നാടന്‍ തോക്ക് ഉപയോഗിച്ച് പാര്‍വതിയെയും രമ്യയെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മഞ്ജുനാഥിന്റെ അച്ഛന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles
Next Story
Share it