വളര്‍ത്തുനായയെ കൊന്ന പുള്ളിപ്പുലിയെ വിഷം കൊടുത്ത് കൊന്നു; കര്‍ഷകന്‍ അറസ്റ്റില്‍

ബംഗളൂരു: വളര്‍ത്തുനായയെ കൊന്ന പുള്ളിപ്പുലിയെ കര്‍ഷകന്‍ വിഷം കൊടുത്ത് കൊന്നു. കര്‍ണാടക ചാമരാജനഗര്‍ ജില്ലയിലെ ബന്ദിപ്പൂരിനടുത്തുള്ള കൂറ്റനുരു ഗ്രാമത്തിലാണ് സംഭവം. പുലിയെ കൊന്ന കേസില്‍ പ്രതിയായ മല്ലയ്യനപുര വില്ലേജിലെ കര്‍ഷകന്‍ രമേശിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രമേശനെ കോടതി റിമാണ്ട് ചെയ്തു. പ്രദേശത്തെ ഭൂവുടമയുടെ കൃഷിയിടത്തില്‍ പുലിയുടെ ജഡം വനംവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രമേശിനെ പിടികൂടി. നാല് ദിവസം മുമ്പ് മൂന്ന് വയസ്സുള്ള പെണ്‍പുലി രമേശിന്റെ വളര്‍ത്തുനായയെ കൊന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. […]

ബംഗളൂരു: വളര്‍ത്തുനായയെ കൊന്ന പുള്ളിപ്പുലിയെ കര്‍ഷകന്‍ വിഷം കൊടുത്ത് കൊന്നു. കര്‍ണാടക ചാമരാജനഗര്‍ ജില്ലയിലെ ബന്ദിപ്പൂരിനടുത്തുള്ള കൂറ്റനുരു ഗ്രാമത്തിലാണ് സംഭവം. പുലിയെ കൊന്ന കേസില്‍ പ്രതിയായ മല്ലയ്യനപുര വില്ലേജിലെ കര്‍ഷകന്‍ രമേശിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രമേശനെ കോടതി റിമാണ്ട് ചെയ്തു. പ്രദേശത്തെ ഭൂവുടമയുടെ കൃഷിയിടത്തില്‍ പുലിയുടെ ജഡം വനംവകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രമേശിനെ പിടികൂടി. നാല് ദിവസം മുമ്പ് മൂന്ന് വയസ്സുള്ള പെണ്‍പുലി രമേശിന്റെ വളര്‍ത്തുനായയെ കൊന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. നായയെ രമേശന്‍ ഏറെ സ്നേഹിച്ചിരുന്നു. നായയെ പുലി കൊന്നതോടെ രമേശ് പ്രകോപിതനായി. നായയുടെ ശരീരം ഭാഗികമായി ഭക്ഷിച്ച ശേഷമാണ് പുള്ളിപ്പുലി പോയത്. ബാക്കി ഭാഗത്ത് രമേശ് കീടനാശിനി തളിച്ചു. കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ പുലി ബാക്കിയുള്ള ഭാഗം ഭക്ഷിച്ചതോടെ ചത്തുവീഴുകയായിരുന്നു. വനംവകുപ്പ് അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം പുലിയുടെ ജഡം കത്തിച്ചു.

Related Articles
Next Story
Share it