ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കോലാര്‍: ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നു. വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം.കോലാര്‍ ബൊഡഗുര്‍ക്കിയിലെ കീര്‍ത്തിയെ(20)യാണ് പിതാവ് കൃഷ്ണമൂര്‍ത്തി കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് കീര്‍ത്തിയുടെ ആണ്‍സുഹൃത്ത് ഗംഗാധര്‍ ആണ് ജീവനൊടുക്കിയത്.ഗംഗാധറും കീര്‍ത്തിയും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗംഗാധര്‍ കൃഷ്ണമൂര്‍ത്തിയെ കണ്ട് കീര്‍ത്തിയെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ ഇതിന് തയ്യാറായില്ല. ചൊവ്വാഴ്ച രാത്രി കീര്‍ത്തിയും പിതാവ് കൃഷ്മമൂര്‍ത്തിയും ഇതേച്ചൊല്ലി രൂക്ഷമായ തര്‍ക്കത്തില്‍ […]

കോലാര്‍: ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നു. വിവരമറിഞ്ഞ് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം.
കോലാര്‍ ബൊഡഗുര്‍ക്കിയിലെ കീര്‍ത്തിയെ(20)യാണ് പിതാവ് കൃഷ്ണമൂര്‍ത്തി കൊലപ്പെടുത്തിയത്. വിവരമറിഞ്ഞ് കീര്‍ത്തിയുടെ ആണ്‍സുഹൃത്ത് ഗംഗാധര്‍ ആണ് ജീവനൊടുക്കിയത്.
ഗംഗാധറും കീര്‍ത്തിയും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗംഗാധര്‍ കൃഷ്ണമൂര്‍ത്തിയെ കണ്ട് കീര്‍ത്തിയെ തനിക്ക് വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ ഇതിന് തയ്യാറായില്ല. ചൊവ്വാഴ്ച രാത്രി കീര്‍ത്തിയും പിതാവ് കൃഷ്മമൂര്‍ത്തിയും ഇതേച്ചൊല്ലി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രകോപിതനായ കൃഷ്ണമൂര്‍ത്തി മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കീര്‍ത്തിയുടെ മരണവാര്‍ത്തയറിഞ്ഞ ഗംഗാധര്‍ ലാല്‍ബാഗ് എക്‌സ്പ്രസ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ കാമസമുദ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it