മംഗളൂരു ജെപ്പിനമൊഗറുവില്‍ സ്‌കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു; പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത് യു.ടി ഖാദര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍

മംഗളൂരു: മംഗളൂരു ജെപ്പിനമൊഗറുവില്‍ സ്‌കൂട്ടറിന് പിറകില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന റൊണാള്‍ഡ് (59) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ യു.ടി ഖാദര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആസ്പത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. അപകടം നടന്ന് 40 മിനിറ്റിനുശേഷം മാത്രം ആംബുലന്‍സ് അപകടസ്ഥലത്ത് എത്തിയത് നിര്‍ഭാഗ്യകരമാണെന്ന് യു.ടി ഖാദര്‍ എം.എല്‍.എ പറഞ്ഞു.

Related Articles
Next Story
Share it