ചെങ്കളയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്നയാൾ തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടു

വിദ്യാനഗർ: ചെങ്കള സന്തോഷ് നഗറിലെ വാടക ക്വട്ടേഴ്സിൽ താമസിക്കുന്നയാൾ തലക്കടിയേറ്റു കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി വിജൻ മേസ്ത്രി യാണ്( 55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്  സുഹൃത്തായ തമിഴ് നാട്ടുകാരനെ പോലീസ് തിരയുന്നു. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വിജയനും  സുഹൃത്തും തമ്മിൽ മദ്യലഹരിയിൽ വഴക്ക് കൂടുകയായിരുന്നുവെന്നും  പിന്നീട് സുഹൃത്ത്  ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം . ബഹളം കേട്ട് നാട്ടുകാരാണ്  വിദ്യാനഗർ പോലീസിന് വിവരം അറിയിക്കുന്നത്. മുറിയിൽ വീണു കിടക്കുന്ന വിജയനെ പോലീസ് കാസർകോട് […]

വിദ്യാനഗർ: ചെങ്കള സന്തോഷ് നഗറിലെ വാടക ക്വട്ടേഴ്സിൽ താമസിക്കുന്നയാൾ തലക്കടിയേറ്റു കൊല്ലപ്പെട്ടു. തിരുവനന്തപുരം സ്വദേശി വിജൻ മേസ്ത്രി യാണ്( 55) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ തമിഴ് നാട്ടുകാരനെ പോലീസ് തിരയുന്നു.
ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. വിജയനും സുഹൃത്തും തമ്മിൽ മദ്യലഹരിയിൽ വഴക്ക് കൂടുകയായിരുന്നുവെന്നും പിന്നീട് സുഹൃത്ത് ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം .
ബഹളം കേട്ട് നാട്ടുകാരാണ് വിദ്യാനഗർ പോലീസിന് വിവരം അറിയിക്കുന്നത്. മുറിയിൽ വീണു കിടക്കുന്ന വിജയനെ പോലീസ് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. സംഭവം നടന്ന മുറി വിദ്യാനഗർ പോലീസ് സീൽ ചെയ്തു.തിങ്കളാഴ്ച ഫോറൻസിക്ക് ഉദ്യോഗസ്ഥർ അടക്കം എത്തിയ ശേഷം മുറി തുറന്ന് പരിശോധന നടത്തും.
 
Related Articles
Next Story
Share it