സുള്ള്യയില്‍ കാറിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് യുവാവ് ആസ്പത്രിയില്‍

സുള്ള്യ: കാറിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് യുവാവിന് പരിക്കേറ്റു. കസബ വില്ലേജിലെ ജയനഗര സ്വദേശിയായ മുഹമ്മദ് സായി (39)ക്കാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. സുള്ള്യയിലെ ഭാര്യാസഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് സായി. യുവാവ് ഹ്യൂണ്ടായ് ക്രെറ്റ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം അനുജത്തി റസിയയുടെ പഴയ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മുഹമ്മദ് തിരിച്ചെത്തി കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ നാല് പേര്‍ തോക്ക് ചൂണ്ടി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട മുഹമ്മദിന്റെ മുതുകിന്റെ ഇടത് […]

സുള്ള്യ: കാറിലെത്തിയ സംഘത്തിന്റെ വെടിയേറ്റ് യുവാവിന് പരിക്കേറ്റു. കസബ വില്ലേജിലെ ജയനഗര സ്വദേശിയായ മുഹമ്മദ് സായി (39)ക്കാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. സുള്ള്യയിലെ ഭാര്യാസഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഹമ്മദ് സായി. യുവാവ് ഹ്യൂണ്ടായ് ക്രെറ്റ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം അനുജത്തി റസിയയുടെ പഴയ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മുഹമ്മദ് തിരിച്ചെത്തി കാറിന്റെ ഡോര്‍ തുറക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ നാല് പേര്‍ തോക്ക് ചൂണ്ടി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട മുഹമ്മദിന്റെ മുതുകിന്റെ ഇടത് വശത്ത് തട്ടി കാറിന്റെ വലത് വശത്തെ രണ്ട് ഡോറുകള്‍ക്കിടയിലുള്ള സ്ഥലത്ത് പതിച്ചു. മുഹമ്മദിനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it