മകനുള്ളതിനാല്‍ വിവാഹത്തിന് തയ്യാറായില്ല; ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാനായി 22കാരന്‍ 10 വയസുകാരനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാനായി അവരുടെ 10 വയസുള്ള മകനെ കൊലപ്പെടുത്തിയ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡെല്‍ഹി ഭാട്ടി മൈന്‍സിലെ സഞ്ജയ് കോളനിയില്‍ താമസിക്കുന്ന ബിട്ടു (22) വിനെ ആണ് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതിയെ വിവാഹം കഴിക്കാനാണ് ഇയാള്‍ കുട്ടിയെ കൊന്നത്. യുവതിയും ബിട്ടുവും നേരത്തെ പരിചയമുണ്ടായിരുന്നു. മകനുള്ളതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ യുവതി തയ്യാറായിരുന്നില്ല. ഇതോടെയാണ് കുട്ടിയെ ഒഴിവാക്കാന്‍ ഇയാള്‍ കൊലപാതകം നടത്തിയത്. […]

ന്യൂഡല്‍ഹി: ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാനായി അവരുടെ 10 വയസുള്ള മകനെ കൊലപ്പെടുത്തിയ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡെല്‍ഹി ഭാട്ടി മൈന്‍സിലെ സഞ്ജയ് കോളനിയില്‍ താമസിക്കുന്ന ബിട്ടു (22) വിനെ ആണ് ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന യുവതിയെ വിവാഹം കഴിക്കാനാണ് ഇയാള്‍ കുട്ടിയെ കൊന്നത്.

യുവതിയും ബിട്ടുവും നേരത്തെ പരിചയമുണ്ടായിരുന്നു. മകനുള്ളതിനാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ യുവതി തയ്യാറായിരുന്നില്ല. ഇതോടെയാണ് കുട്ടിയെ ഒഴിവാക്കാന്‍ ഇയാള്‍ കൊലപാതകം നടത്തിയത്. നവംബര്‍ 28 മുതല്‍ കുട്ടിയെ കാണാനില്ല എന്ന് കാട്ടി അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വീട്ടില്‍ നിന്നും കടയില്‍ പോയ കുട്ടിയെ, പ്രത്യേക തരം പഴം പറിച്ചു തരാമെന്ന് പറഞ്ഞു അടുത്തുള്ള കാട്ടില്‍ എത്തിച്ചു കൊലപ്പെടുത്തുകയും മൃതദേഹം കുളത്തില്‍ തള്ളുകയുമായിരുന്നു. അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ കുറിച്ച് പൊലീസിന് സംശയം തോന്നി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

Related Articles
Next Story
Share it