ബംഗളൂരുവിലെ ബാങ്കില്‍ ഇടപാടിനെത്തിയ കൊലക്കേസ് പ്രതിയെ ഭാര്യയുടെയും എട്ടുവയസുള്ള മകളുടെയും കണ്‍മുന്നില്‍ മുഖംമൂടി സംഘം വെട്ടിക്കൊന്നു

ബംഗളൂരു: ബാങ്കില്‍ ഇടപാടിനെത്തിയ കൊലക്കേസ് പ്രതിയെ ഭാര്യയുടെയും എട്ടുവയസുള്ള മകളുടെയും കണ്‍മുന്നില്‍ മുഖംമൂടിസംഘം വെട്ടിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ ആദുഗോഡി സ്വദേശി ജോസഫ് അക്കാ ബബ്ലി (42)യാണ് കൊല്ലപ്പെട്ടത്. ബംഗളൂരു കോരമംഗല എട്ടാം ബ്ലോക്കിലെ ബാങ്കില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാങ്കില്‍ ഇടപാടിനായി ജോസഫ് ഭാര്യയെയും കുട്ടിയെയും കൂട്ടി വന്നതായിരുന്നു. ഇതിനിടെ ജോസഫിനെ ബൈക്കില്‍ പിന്തുടര്‍ന്ന് വന്ന മുഖംമൂടി ധാരികളായ ഏഴംഗസംഘം ബാങ്കിലേക്ക് അതിക്രമിച്ചുകടക്കുകയും വാള്‍കൊണ്ട് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് സംഘം ബൈക്കില്‍ കടന്നുകളഞ്ഞു. തലയ്ക്കും കഴുത്തിനും മാരകമായി വെട്ടേറ്റ ജോസഫിനെ […]

ബംഗളൂരു: ബാങ്കില്‍ ഇടപാടിനെത്തിയ കൊലക്കേസ് പ്രതിയെ ഭാര്യയുടെയും എട്ടുവയസുള്ള മകളുടെയും കണ്‍മുന്നില്‍ മുഖംമൂടിസംഘം വെട്ടിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ ആദുഗോഡി സ്വദേശി ജോസഫ് അക്കാ ബബ്ലി (42)യാണ് കൊല്ലപ്പെട്ടത്. ബംഗളൂരു കോരമംഗല എട്ടാം ബ്ലോക്കിലെ ബാങ്കില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാങ്കില്‍ ഇടപാടിനായി ജോസഫ് ഭാര്യയെയും കുട്ടിയെയും കൂട്ടി വന്നതായിരുന്നു. ഇതിനിടെ ജോസഫിനെ ബൈക്കില്‍ പിന്തുടര്‍ന്ന് വന്ന മുഖംമൂടി ധാരികളായ ഏഴംഗസംഘം ബാങ്കിലേക്ക് അതിക്രമിച്ചുകടക്കുകയും വാള്‍കൊണ്ട് വെട്ടുകയുമായിരുന്നു. തുടര്‍ന്ന് സംഘം ബൈക്കില്‍ കടന്നുകളഞ്ഞു. തലയ്ക്കും കഴുത്തിനും മാരകമായി വെട്ടേറ്റ ജോസഫിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകം, വധശ്രമം, മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ ജോസഫ് അടുത്ത കാലത്തായി കുറ്റകൃത്യങ്ങള്‍ നടത്താതെ കരാര്‍ ജോലികള്‍ ചെയ്ത് സമാധാനജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജോസഫിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാതലവനായ വിവേക്നഗറിലെ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. ജോസഫും ജോര്‍ജും കടുത്ത ശത്രുതയില്‍ കഴിയുന്നതിനിടെയാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുകയാണെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എസ്. മുരുകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊലയാളികളെ ഉടന്‍ പിടികൂടുന്നതിന് പ്രത്യേക ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്. ബാങ്കിലും പരിസര കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. തെക്കുകിഴക്കന്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്രീനാഥ് മഹാദേവ് ജോഷിയും സ്ഥലത്തെത്തി. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു.

Related Articles
Next Story
Share it