വിട്‌ളയില്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി, തലയ്ക്കും നെഞ്ചിലും മുഖത്തും ആഴത്തിലുള്ള മുറിവുകള്‍; അനുജന്‍ അറസ്റ്റില്‍
വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പദ്‌നൂര്‍ വില്ലേജിലെ കൊടങ്ങേ ബനാരിയില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തി. ഗണേഷ് ബംഗേര (54)യാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത വിട്‌ള പൊലീസ് ഇളയ സഹോദരന്‍ പത്മനാഭ ബംഗേര (49)യെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ വീട്ടില്‍ ഗണേഷും പത്മനാഭയും തമ്മില്‍ വഴക്കുകൂടിയിരുന്നു. ഇതിനിടെ പത്മനാഭ ഗണേഷിന്റെ തലയിലും നെഞ്ചിലും മുഖത്തും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. ഗണേഷ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ […]

വിട്‌ള: വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പദ്‌നൂര്‍ വില്ലേജിലെ കൊടങ്ങേ ബനാരിയില്‍ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തി. ഗണേഷ് ബംഗേര (54)യാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത വിട്‌ള പൊലീസ് ഇളയ സഹോദരന്‍ പത്മനാഭ ബംഗേര (49)യെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ വീട്ടില്‍ ഗണേഷും പത്മനാഭയും തമ്മില്‍ വഴക്കുകൂടിയിരുന്നു. ഇതിനിടെ പത്മനാഭ ഗണേഷിന്റെ തലയിലും നെഞ്ചിലും മുഖത്തും മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. ഗണേഷ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഗണേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് പത്മനാഭന്‍ ഗണേഷിനെ രണ്ട് തവണ മര്‍ദിക്കുകയും പരിക്കേറ്റ ഗണേഷ് പുത്തൂര്‍ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഗണേഷും പത്മനാഭയും അമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇരുവരും വഴക്കുകൂടുന്നത് പതിവായിരുന്നുവെന്ന് പരിസരവാസികള്‍ പൊലീസിനോട് വെളിപ്പെടുത്തി.