ആറുവയസുകാരിയെ ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവ്

പുത്തൂര്‍: ആറുവയസുകാരിയെ ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ജാല്‍സൂരിലെ സതീഷിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഞ്ച്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2015 ഡിസംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. തന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ സതീഷ് ഐസ്‌ക്രീം കാണിച്ചതോടെ കുട്ടി വീട്ടിനകത്തേക്ക് കടന്നു. പെണ്‍കുട്ടി ഐസ്‌ക്രീം കഴിക്കുന്നതിനിടെ സതീഷ് പീഡിപ്പിക്കുകയാണുണ്ടായത്. കുട്ടിയുടെ മാതാവ് നല്‍കിയ […]

പുത്തൂര്‍: ആറുവയസുകാരിയെ ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് വരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 10 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ജാല്‍സൂരിലെ സതീഷിനെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഞ്ച്) കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2015 ഡിസംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. തന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ സതീഷ് ഐസ്‌ക്രീം കാണിച്ചതോടെ കുട്ടി വീട്ടിനകത്തേക്ക് കടന്നു. പെണ്‍കുട്ടി ഐസ്‌ക്രീം കഴിക്കുന്നതിനിടെ സതീഷ് പീഡിപ്പിക്കുകയാണുണ്ടായത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ സുള്ള്യ പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാകുകയും ചെയ്തു.
പിഴത്തുകയില്‍ 20,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ദക്ഷിണ കന്നഡ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ടു.

Related Articles
Next Story
Share it