വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഫോണില്‍ വിളിച്ചറിയിച്ച യുവാവ് എത്തിയില്ല; അന്വേഷിച്ചുചെന്നപ്പോള്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു: വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഫോണില്‍ വിളിച്ച് അറിയിച്ച യുവാവ് എത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ കല്ലടുക്കയിലാണ് സംഭവം.ഗോള്‍തമജലു ഗ്രാമത്തിലെ ഹൊസൈമര്‍ സ്വദേശി ജഗദീഷ് ആണ് മരിച്ചത്. ഡ്രൈവറായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീഡിയോഗ്രാഫറായി ജോലി ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ ജഗദീഷ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യാ സഹോദരനോടൊപ്പം തന്റെ തറവാട്ടു വീട്ടിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ തിരികെ വരുന്നതിനിടെ ജഗദീഷ് സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് […]

മംഗളൂരു: വീട്ടിലേക്ക് വരുന്നുണ്ടെന്ന് ഫോണില്‍ വിളിച്ച് അറിയിച്ച യുവാവ് എത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നപ്പോള്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ കല്ലടുക്കയിലാണ് സംഭവം.
ഗോള്‍തമജലു ഗ്രാമത്തിലെ ഹൊസൈമര്‍ സ്വദേശി ജഗദീഷ് ആണ് മരിച്ചത്. ഡ്രൈവറായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീഡിയോഗ്രാഫറായി ജോലി ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ ജഗദീഷ് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാര്യാ സഹോദരനോടൊപ്പം തന്റെ തറവാട്ടു വീട്ടിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ തിരികെ വരുന്നതിനിടെ ജഗദീഷ് സ്വന്തം വീട്ടിലേക്ക് ഫോണില്‍ വിളിച്ച് താന്‍ വരുന്നുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ജഗദീഷ് എത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.