അഡൂര്‍ പാണ്ടിയില്‍ ഗൃഹനാഥന്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍; കൊലയെന്ന് സംശയം, മകനെ ചോദ്യം ചെയ്യുന്നു
ആദൂര്‍: അഡൂര്‍ പാണ്ടി വെള്ളരിക്കയത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കയത്തെ ബാലകൃഷ്ണനായകിനെ(57)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നരേന്ദ്രപ്രസാദിനെ(27) ആദൂര്‍ എസ്.ഐ ഇ. രത്നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ബാലകൃഷ്ണനായകും നരേന്ദ്രപ്രസാദും തമ്മില്‍ മദ്യലഹരിയില്‍ വഴക്കുകൂടിയിരുന്നു. ഇതിനിടയില്‍ മകന്‍ ബാലകൃഷ്ണനായകിനെ തള്ളിയിട്ടതാകാമെന്നാണ് സംശയം. ശരീരത്തില്‍ പുറമെക്ക് മുറിവൊന്നും കാണാനില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ക്ഷതം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ബാലകൃഷ്ണനായകും നരേന്ദ്രപ്രസാദും സ്ഥിരമായി […]

ആദൂര്‍: അഡൂര്‍ പാണ്ടി വെള്ളരിക്കയത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളരിക്കയത്തെ ബാലകൃഷ്ണനായകിനെ(57)യാണ് ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നരേന്ദ്രപ്രസാദിനെ(27) ആദൂര്‍ എസ്.ഐ ഇ. രത്നാകരന്‍ പെരുമ്പളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ബാലകൃഷ്ണനായകും നരേന്ദ്രപ്രസാദും തമ്മില്‍ മദ്യലഹരിയില്‍ വഴക്കുകൂടിയിരുന്നു. ഇതിനിടയില്‍ മകന്‍ ബാലകൃഷ്ണനായകിനെ തള്ളിയിട്ടതാകാമെന്നാണ് സംശയം. ശരീരത്തില്‍ പുറമെക്ക് മുറിവൊന്നും കാണാനില്ല. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ക്ഷതം സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. ബാലകൃഷ്ണനായകും നരേന്ദ്രപ്രസാദും സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും ഇരുവരും തമ്മില്‍ വഴക്കുകൂടുന്നത് പതിവാണെന്നും വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രദേശത്തെ ഒറ്റപ്പെട്ട വീടാണിത്. ഇവിടേക്ക് ആരും പോകാറില്ല. നരേന്ദ്രപ്രസാദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സരോജിനിയാണ് ബാലകൃഷ്ണനായകിന്റെ ഭാര്യ. മറ്റുമക്കള്‍: ബിന്ദു, വിജിത, സുനിത.
ബാലകൃഷ്ണന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.