തെലങ്കാനയില്‍ എഐഎംഐഎം നേതാവിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ എഐഎംഐഎം നേതാവ് ഫാറൂഖ് അഹമ്മദിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു. ആദിലാബാദ് മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറായിരുന്ന സയിദ് സമീര്‍ (55) ആണ് ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(നിംസ്) ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബര്‍ 18നാണ് ഫാറൂഖ് അഹമദ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കാണ് വെടിയേറ്റത്. ജനങ്ങള്‍ക്ക് നേരെ തോക്കും വാളുമേന്തി ഫാറൂഖ് അഹമ്മദ് ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തതിഗുഡ കോളനിയില്‍ വെച്ചാണ് സയിദ് സമീറിന് എഐഎംഐഎം […]

ഹൈദരാബാദ്: തെലങ്കാനയില്‍ എഐഎംഐഎം നേതാവ് ഫാറൂഖ് അഹമ്മദിന്റെ വെടിയേറ്റ് ചികിത്സയിലിരുന്ന മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ മരിച്ചു. ആദിലാബാദ് മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലറായിരുന്ന സയിദ് സമീര്‍ (55) ആണ് ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(നിംസ്) ചികിത്സയിലിരിക്കെ മരിച്ചത്.

ഡിസംബര്‍ 18നാണ് ഫാറൂഖ് അഹമദ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കാണ് വെടിയേറ്റത്. ജനങ്ങള്‍ക്ക് നേരെ തോക്കും വാളുമേന്തി ഫാറൂഖ് അഹമ്മദ് ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തതിഗുഡ കോളനിയില്‍ വെച്ചാണ് സയിദ് സമീറിന് എഐഎംഐഎം നേതാവിന്റെ വെടിയേറ്റത്.

സമീറിനെ കൂടാതെ പരിക്കേറ്റ സയിദ് മൊഹ്താസിം, സയിദ് മനാന്‍ എന്നിവര്‍ ആദിലാബാദിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(റിംസ്) ചികിത്സയിലാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സയിദ് സമീറിനെ നിംസിലേയ്ക്ക് മാറ്റിയത്. ക്രിക്കറ്റ് കളിയെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. പ്രദേശവാസികളുമായി ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഫാറൂഖ് അഹമ്മദ് കൈയ്യിലുണ്ടായിരുന്ന വാള്‍ വീശുകയും തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയുമായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ജനക്കൂട്ടത്തിന് നേരെ ഫാറൂഖ് അഹമ്മദ് വെടിയുതിര്‍ക്കുന്നത് വ്യക്തമായിരുന്നു. പുറത്തുവന്ന ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം തെലങ്കാന പോലീസ് ഫാറൂഖ് അഹമ്മദിനെ അറസ്റ്റ് ചെയ്തു.

Related Articles
Next Story
Share it