കിണറ്റില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു

കാസര്‍കോട്: കിണറ്റില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു. ബേഡകം പെര്‍ളടുക്കം സ്വദേശിയും തെങ്ങ് കയറ്റ തൊഴിലാളിയുമായ സുരേഷ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ചട്ടഞ്ചാലിലെ കിണറ്റില്‍ വീണത്. ഫയര്‍ഫോഴ്‌സ് സംഘം പുറത്തെടുത്ത് ആസ്പത്രിയില്‍ എത്തിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് പോയി. അതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് സുരേഷിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതനായ ദീപാനന്ദന്റെയും രാജമ്മയുടേയും മകനാണ്. ഭാര്യ: സുമിത്ര. മക്കള്‍: ശ്രീനന്ദന്‍, അനുശ്രീ. സഹോദരങ്ങള്‍: രാജീവന്‍, ജോഷി.

Related Articles
Next Story
Share it