എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി പുഞ്ചല്‍കട്ടെയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. ശ്രീരാമ ഭജന മന്ദിരത്തിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന ബാബു നായിക്കാണ് (58) മകന്‍ സാത്വികിനെ (15) വെട്ടിക്കൊന്നത്. ഇതിന് ശേഷം ബാബു നായിക് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ബാബു നായിക്കിന്റെ ഭാര്യ സുഗന്ധി കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോയിരുന്നു. മദ്യലഹരിയില്‍ വീട്ടിലെത്തിയ ബാബുനായിക് സാത്വികുമായി വഴക്കുകൂടുകയും തുടര്‍ന്ന് കുട്ടിയെ വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു. മകന്‍ മരിച്ചതോടെ ബാബു നായിക് കിടപ്പുമുറിയില്‍ […]

മംഗളൂരു: ബെല്‍ത്തങ്ങാടി പുഞ്ചല്‍കട്ടെയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. ശ്രീരാമ ഭജന മന്ദിരത്തിനടുത്ത് വാടകവീട്ടില്‍ താമസിച്ചിരുന്ന ബാബു നായിക്കാണ് (58) മകന്‍ സാത്വികിനെ (15) വെട്ടിക്കൊന്നത്. ഇതിന് ശേഷം ബാബു നായിക് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ബാബു നായിക്കിന്റെ ഭാര്യ സുഗന്ധി കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോയിരുന്നു. മദ്യലഹരിയില്‍ വീട്ടിലെത്തിയ ബാബുനായിക് സാത്വികുമായി വഴക്കുകൂടുകയും തുടര്‍ന്ന് കുട്ടിയെ വാക്കത്തികൊണ്ട് വെട്ടുകയുമായിരുന്നു. മകന്‍ മരിച്ചതോടെ ബാബു നായിക് കിടപ്പുമുറിയില്‍ കയറി തൂങ്ങിമരിക്കുകയാണുണ്ടായത്. കശുവണ്ടി ഫാക്ടറിയില്‍ നിന്ന് സുഗന്ധി മകനെ നിരവധി തവണ ഫോണ്‍ ചെയ്തുവെങ്കിലും എടുത്തില്ല. ഇതോടെ സുഗന്ധി വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടത്. പുഞ്ചല്‍കട്ടെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയാണ് സാത്വിക്. ബാബുനായിക് സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെും മകനെയും ഉപദ്രവിക്കുന്നത് പതിവായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പഞ്ചല്‍കട്ടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐ ജെ. സൗമ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related Articles
Next Story
Share it