ഡല്‍ഹി സാകേത് കോടതിയില്‍ വെടിവെപ്പ്; സ്ത്രീക്ക് ഗുരുതരം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാകേത് കോടതിയില്‍ വെടിവെപ്പ്. ഒരു സ്ത്രീക്ക് പരിക്കേറ്റു. കാമേശ്വര്‍ പ്രസാദ് എന്ന അഭിഭാഷകനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ നാല് റൗണ്ട് വെടിവച്ചെന്നാണ് വിവരം. പൊലീസ് ഉടന്‍ സ്ഥലത്ത് എത്തി. ഇന്ന് രാവിലെ കോടതിയിലെ ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ സ്ത്രീയെ ആസ്പത്രിയിലേക്ക് മാറ്റി. അഭിഭാഷകനായ കാമേശ്വര്‍പ്രസാദിന്റെ ലൈസന്‍സ് കഴിഞ്ഞ ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നാണ് സാകേത് ബാര്‍ അസസിയേഷന്‍ വ്യക്തമാക്കുന്നത്. ഇതിലുള്ള പ്രതികാരമായിരിക്കാം വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. വെടിയേറ്റ യുവതിയുമായി ഇയാള്‍ക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നു. […]

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാകേത് കോടതിയില്‍ വെടിവെപ്പ്. ഒരു സ്ത്രീക്ക് പരിക്കേറ്റു. കാമേശ്വര്‍ പ്രസാദ് എന്ന അഭിഭാഷകനാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ നാല് റൗണ്ട് വെടിവച്ചെന്നാണ് വിവരം. പൊലീസ് ഉടന്‍ സ്ഥലത്ത് എത്തി. ഇന്ന് രാവിലെ കോടതിയിലെ ചേംബറിനുള്ളിലാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ സ്ത്രീയെ ആസ്പത്രിയിലേക്ക് മാറ്റി. അഭിഭാഷകനായ കാമേശ്വര്‍പ്രസാദിന്റെ ലൈസന്‍സ് കഴിഞ്ഞ ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നാണ് സാകേത് ബാര്‍ അസസിയേഷന്‍ വ്യക്തമാക്കുന്നത്. ഇതിലുള്ള പ്രതികാരമായിരിക്കാം വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. വെടിയേറ്റ യുവതിയുമായി ഇയാള്‍ക്ക് സാമ്പത്തിക കേസ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വെടിവയ്പിലേക്ക് എത്തിയതെന്ന സൂചനകളുമുണ്ട്. വയറ്റില്‍ വെടിയേറ്റ യുവതിയുടെ നില ഗുരുതരാവസ്ഥയിലാണ്. അവരെ എയിംസിലേക്കാണ് മാറ്റിയത്.

Related Articles
Next Story
Share it