സ്‌കൂട്ടറില്‍ ബസിടിച്ച് ഗൃഹനാഥന്‍ മരിച്ചു

പള്ളിക്കര: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സിമിന്റു കട ജീവനക്കാരന്‍ മരിച്ചു. പൂച്ചക്കാട് തെക്കുപുറം നാസര്‍ മന്‍സിലിലെ ഷാഫി (65)യാണ് മരിച്ചത്. ചിത്താരിയിലെ സിമിന്റു കടയില്‍ ജീവനക്കാരനാണ് ഷാഫി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ജോലി കഴിഞ്ഞ് തന്റെ സ്‌കൂട്ടറില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് പോകുന്നതിനിടെ ചേറ്റുകുണ്ടിലാണ് അപകടം. തെക്കുപുറത്തെ അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: നാസര്‍ (ദുബായ്), ഫൗസിയ, ഫാരിസ, ഫംസീന, ഫമിത. മരുമക്കള്‍: ആബിദ (പള്ളിക്കര), അബ്ദുള്ള (മൂന്നാം കടവ്), മുഹമ്മദ് കുഞ്ഞി […]

പള്ളിക്കര: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സിമിന്റു കട ജീവനക്കാരന്‍ മരിച്ചു. പൂച്ചക്കാട് തെക്കുപുറം നാസര്‍ മന്‍സിലിലെ ഷാഫി (65)യാണ് മരിച്ചത്. ചിത്താരിയിലെ സിമിന്റു കടയില്‍ ജീവനക്കാരനാണ് ഷാഫി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ ജോലി കഴിഞ്ഞ് തന്റെ സ്‌കൂട്ടറില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക് പോകുന്നതിനിടെ ചേറ്റുകുണ്ടിലാണ് അപകടം.

തെക്കുപുറത്തെ അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കള്‍: നാസര്‍ (ദുബായ്), ഫൗസിയ, ഫാരിസ, ഫംസീന, ഫമിത. മരുമക്കള്‍: ആബിദ (പള്ളിക്കര), അബ്ദുള്ള (മൂന്നാം കടവ്), മുഹമ്മദ് കുഞ്ഞി (കട്ടക്കാല്‍), നിസര്‍ (ചൂരി). ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Man dies in accident

Related Articles
Next Story
Share it