കുന്താപുരത്ത് നിര്‍മ്മാണജോലിക്കെത്തിയ യുവാവ് ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: കുന്താപുരത്ത് നിര്‍മ്മാണജോലിക്കെത്തിയ യുവാവിനെ ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കാട്ട് ബരാലിബെട്ടു സ്വദേശി ചന്ദ്രപൂജാരി(35)യെയാണ് തെക്കാട്ട് മഹാലിംഗേശ്വര ക്ഷേത്രത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന നിര്‍മാണജോലിയില്‍ സഹായിക്കാന്‍ വന്ന ചന്ദ്രപൂജാരി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും അവിടത്തെ ജോലികളില്‍ സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ ശുചീകരണ ജോലിക്ക് വന്നവരാണ് ചന്ദ്രപൂജാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹിതനായ ചന്ദ്രപൂജാരി അടുത്തിടെയായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോട്ട പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം […]

മംഗളൂരു: കുന്താപുരത്ത് നിര്‍മ്മാണജോലിക്കെത്തിയ യുവാവിനെ ക്ഷേത്രത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെക്കാട്ട് ബരാലിബെട്ടു സ്വദേശി ചന്ദ്രപൂജാരി(35)യെയാണ് തെക്കാട്ട് മഹാലിംഗേശ്വര ക്ഷേത്രത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കുന്ന നിര്‍മാണജോലിയില്‍ സഹായിക്കാന്‍ വന്ന ചന്ദ്രപൂജാരി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുകയും അവിടത്തെ ജോലികളില്‍ സഹായിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തില്‍ ശുചീകരണ ജോലിക്ക് വന്നവരാണ് ചന്ദ്രപൂജാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് വിവാഹിതനായ ചന്ദ്രപൂജാരി അടുത്തിടെയായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോട്ട പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it