മരത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ബെളിഞ്ച സ്വദേശി മരിച്ചു

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബെളിഞ്ച സ്വദേശി മരിച്ചു. ബെളിഞ്ച മിത്തജാലെയിലെ കൊറഗയുടെയും സീതയുടെയും മകന്‍ രാഘവന്‍(43) ആണ് മരിച്ചത്. രാഘവന്‍ സെപ്തംബര്‍ ഒന്നിന് വീടിന് സമീപത്തെ വളപ്പിലുള്ള മരത്തില്‍ കറിവെക്കുന്നതിനുള്ള കായ പറിക്കാന്‍ കയറിയതായിരുന്നു. ഇതിനിടയില്‍ കാല്‍ വഴുതി താഴെ വീഴുകയാണുണ്ടായത്. കഴുത്തിലെ ഞരമ്പിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ രാഘവനെ ആദ്യം മുള്ളേരിയയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മരണം. കൂലിത്തൊഴിലാളിയാണ്. […]

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബെളിഞ്ച സ്വദേശി മരിച്ചു. ബെളിഞ്ച മിത്തജാലെയിലെ കൊറഗയുടെയും സീതയുടെയും മകന്‍ രാഘവന്‍(43) ആണ് മരിച്ചത്. രാഘവന്‍ സെപ്തംബര്‍ ഒന്നിന് വീടിന് സമീപത്തെ വളപ്പിലുള്ള മരത്തില്‍ കറിവെക്കുന്നതിനുള്ള കായ പറിക്കാന്‍ കയറിയതായിരുന്നു. ഇതിനിടയില്‍ കാല്‍ വഴുതി താഴെ വീഴുകയാണുണ്ടായത്. കഴുത്തിലെ ഞരമ്പിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ രാഘവനെ ആദ്യം മുള്ളേരിയയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മരണം. കൂലിത്തൊഴിലാളിയാണ്. ഭാര്യ: ചന്ദ്രാവതി. മക്കള്‍: ശ്രീഹരി, ആര്യശ്രീ. സഹോദരങ്ങള്‍: നാരായണ, ദാമോദര, നാരായണി, ദേവകി. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it