വിട്ടുമാറാത്ത അസുഖം; ഗൃഹനാഥന്‍ വീടിനകത്ത് തീകൊളുത്തി മരിച്ചു

മുണ്ട്യത്തടുക്ക: ഗൃഹനാഥന്‍ വീടിനകത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മുണ്ട്യത്തടുക്കയിലെ ഇബ്രാഹിം-അവ്വമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷറഫ്(42)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ അഷറഫ് കഴിഞ്ഞ നാല് വര്‍ഷമായി അസുഖ ബാധിതനായി തലശ്ശേരി ഉള്‍പ്പെടെയുള്ള പല ആസ്പത്രികളിലും ചികിത്സ തേടിയിരുന്നു. എന്നാല്‍ അസുഖം ഭേദമാവാത്തതും അസഹ്യമായ വേദനയും അഷറഫിനെ അലട്ടുകയായിരുന്നു. ഇതാവാം കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.ഭാര്യ: സക്കീന. മക്കള്‍: അസ്മിയ, അമ്‌സീദ്. സഹോദരങ്ങള്‍ അബ്ദുള്‍ റസാഖ്, മുഹമ്മദ് അലി, […]

മുണ്ട്യത്തടുക്ക: ഗൃഹനാഥന്‍ വീടിനകത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മുണ്ട്യത്തടുക്കയിലെ ഇബ്രാഹിം-അവ്വമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഷറഫ്(42)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ അഷറഫ് കഴിഞ്ഞ നാല് വര്‍ഷമായി അസുഖ ബാധിതനായി തലശ്ശേരി ഉള്‍പ്പെടെയുള്ള പല ആസ്പത്രികളിലും ചികിത്സ തേടിയിരുന്നു. എന്നാല്‍ അസുഖം ഭേദമാവാത്തതും അസഹ്യമായ വേദനയും അഷറഫിനെ അലട്ടുകയായിരുന്നു. ഇതാവാം കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ: സക്കീന. മക്കള്‍: അസ്മിയ, അമ്‌സീദ്. സഹോദരങ്ങള്‍ അബ്ദുള്‍ റസാഖ്, മുഹമ്മദ് അലി, മുഹമ്മദ് ആരിഫ്, അഫ്‌സ. ബദിയടുക്ക പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉപ്പിനെ റഹ്‌മാനിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it