21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിതാവ് പിടിയില്‍

മംഗളൂരു: 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പിതാവ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച് മാസത്തെ ആദ്യ 15 ദിവസത്തിനുള്ളില്‍ 90.67 ലക്ഷം രൂപ വിലമതിക്കുന്ന 1606 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അരയില്‍ ബെല്‍റ്റ് പോലെ കെട്ടി.മറ്റൊരാള്‍ തന്റെ ശരീരത്തില്‍ പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ഒളിപ്പിച്ചു. മറ്റൊരു യാത്രക്കാരന്‍ തന്റെ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ […]

മംഗളൂരു: 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പിതാവ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ച് മാസത്തെ ആദ്യ 15 ദിവസത്തിനുള്ളില്‍ 90.67 ലക്ഷം രൂപ വിലമതിക്കുന്ന 1606 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി അരയില്‍ ബെല്‍റ്റ് പോലെ കെട്ടി.
മറ്റൊരാള്‍ തന്റെ ശരീരത്തില്‍ പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം ഒളിപ്പിച്ചു. മറ്റൊരു യാത്രക്കാരന്‍ തന്റെ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലാവുകയായിരുന്നു.

Related Articles
Next Story
Share it