വഴിതെറ്റിവന്ന വളര്‍ത്തു പൂച്ചയെ 20,000 രൂപയ്ക്ക് വിറ്റ യുവാവ് പിടിയില്‍

കുമ്പള: വഴിതെറ്റിയെത്തിയ പേര്‍ഷ്യന്‍ ഇനത്തില്‍പെട്ട പൂച്ചയെ മോഷ്ടിച്ച് 20,000 രൂപയ്ക്ക് വിറ്റ യുവാവിനെ പൂച്ചയുടെ ഉടമ കയ്യോടെ പിടികൂടി. കുമ്പളയിലാണ് സംഭവം. പഴയകാല ഗള്‍ഫുകാരനും കണ്‍സ്ട്രക്ഷന്‍ കരാറുകാരനുമായ കുമ്പള സ്വദേശിയുടെ പൂച്ചയെയാണ് യുവാവ് മോഷ്ടിച്ച് വിറ്റത്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂച്ചയെ കൂട്ടിലടക്കാന്‍ ഉടമക്ക് മറന്നിരുന്നു. വൈകിട്ടെത്തിയപ്പോഴാണ് പൂച്ചയെ കാണാതായതായി അറിയുന്നത്. നാല് ദിവസം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെ കുമ്പളയിലെ ഒരു വീടിന് സമീപം പൂച്ചയെ കണ്ടതായി വിവരമറിഞ്ഞു. വീട്ടുടമയായ യുവാവിനോട് ഇതേ കുറിച്ച് […]

കുമ്പള: വഴിതെറ്റിയെത്തിയ പേര്‍ഷ്യന്‍ ഇനത്തില്‍പെട്ട പൂച്ചയെ മോഷ്ടിച്ച് 20,000 രൂപയ്ക്ക് വിറ്റ യുവാവിനെ പൂച്ചയുടെ ഉടമ കയ്യോടെ പിടികൂടി. കുമ്പളയിലാണ് സംഭവം. പഴയകാല ഗള്‍ഫുകാരനും കണ്‍സ്ട്രക്ഷന്‍ കരാറുകാരനുമായ കുമ്പള സ്വദേശിയുടെ പൂച്ചയെയാണ് യുവാവ് മോഷ്ടിച്ച് വിറ്റത്.
രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂച്ചയെ കൂട്ടിലടക്കാന്‍ ഉടമക്ക് മറന്നിരുന്നു. വൈകിട്ടെത്തിയപ്പോഴാണ് പൂച്ചയെ കാണാതായതായി അറിയുന്നത്. നാല് ദിവസം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അതിനിടെ കുമ്പളയിലെ ഒരു വീടിന് സമീപം പൂച്ചയെ കണ്ടതായി വിവരമറിഞ്ഞു. വീട്ടുടമയായ യുവാവിനോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം അറിയില്ലെന്നാണ് പറഞ്ഞത്.
ഈ യുവാവ് വളര്‍ത്തു പക്ഷികളെ വില്‍പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞതോടെ യുവാവിനെ വിടാതെ പിന്തുടര്‍ന്ന് ചോദ്യം തുടര്‍ന്നതോടെയാണ് പൂച്ചയെ 20,000 രൂപയ്ക്ക് വിറ്റതായി സമ്മതിച്ചത്. രണ്ട് ദിവസത്തിനകം പൂച്ചയെ തിരിച്ചുതരുമെന്ന് യുവാവ് ഉടമയോട് സമ്മതിച്ചതായാണ് അറിയുന്നത്.

Related Articles
Next Story
Share it