പൂ കച്ചവടത്തിലെ മത്സരവും ശത്രുതയും; 23കാരനെ നടുറോഡില്‍ വെച്ച് മര്‍ദിച്ചുകൊന്നു; വീഡിയോ പകര്‍ത്താന്‍ ആളുകളുടെ തിരക്ക്

ഗാസിയാബാദ്: ബിസിനസിലെ ശത്രുതയെ തുടര്‍ന്ന് 23 കാരനെ രണ്ടംഗ സംഘം നടുറോഡില്‍ വെച്ച് മര്‍ദിച്ചുകൊന്നു. യു.പി ഗാസിയാബാദിലെ അങ്കൂര്‍ വിഹാറിലാണ് സംഭവം. നിരവധി വാഹനങ്ങളോടുന്ന നടുറോഡിലിട്ട് പട്ടാപകലാണ് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. പൂ കച്ചവടം നടത്തുന്ന അജയ് കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ഡെല്‍ഹി സരിത വിഹാറിലെ ഗോവിന്ദ് ശര്‍മ്മ(21), അമിത് കുമാര്‍(22) എന്നിവരാണ് പ്രതികള്‍. നടുറോഡില്‍ ഇരുമ്പുവടികളുമായി അജയ്‌നെ ഇവര്‍ ആക്രമിക്കുന്നത് വഴിയാത്രക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു. പലരും രംഗം വീഡിയോയില്‍ പകര്‍ത്താനും തിരക്കുകൂട്ടി. ലോണി എന്ന സ്ഥലത്തെ ക്ഷേത്രത്തിനു […]

ഗാസിയാബാദ്: ബിസിനസിലെ ശത്രുതയെ തുടര്‍ന്ന് 23 കാരനെ രണ്ടംഗ സംഘം നടുറോഡില്‍ വെച്ച് മര്‍ദിച്ചുകൊന്നു. യു.പി ഗാസിയാബാദിലെ അങ്കൂര്‍ വിഹാറിലാണ് സംഭവം. നിരവധി വാഹനങ്ങളോടുന്ന നടുറോഡിലിട്ട് പട്ടാപകലാണ് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. പൂ കച്ചവടം നടത്തുന്ന അജയ് കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ഡെല്‍ഹി സരിത വിഹാറിലെ ഗോവിന്ദ് ശര്‍മ്മ(21), അമിത് കുമാര്‍(22) എന്നിവരാണ് പ്രതികള്‍.

നടുറോഡില്‍ ഇരുമ്പുവടികളുമായി അജയ്‌നെ ഇവര്‍ ആക്രമിക്കുന്നത് വഴിയാത്രക്കാര്‍ നോക്കിനില്‍ക്കുകയായിരുന്നു. പലരും രംഗം വീഡിയോയില്‍ പകര്‍ത്താനും തിരക്കുകൂട്ടി. ലോണി എന്ന സ്ഥലത്തെ ക്ഷേത്രത്തിനു മുന്നിലെ പൂ കച്ചവടക്കാരാണ് പ്രതികള്‍. വര്‍ഷങ്ങളായി ഇവര്‍ ഇവിടെ കച്ചവടം നടത്തുകയായിരുന്നു. എട്ട് മാസം മുമ്പാണ് തൊട്ടടുത്ത് തന്നെ അജയും പൂ കച്ചവടം ആരംഭിച്ചത്. ഇതിന് ശേഷം ഇവരുടെ കച്ചവടം ദിനംപ്രതി കുറയുകയും അജയ് കുമാറിന്റേത് വളരുകയും ചെയ്തതോടെ പ്രതികാരം ഉടലെടുക്കുകയും പ്രതികള്‍ മര്‍ദിച്ചുകൊല്ലുകയുമായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉടനെ അജയ്‌നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it