കോവിഡ് കാരണം ജീവിതം വഴിമുട്ടിയപ്പോള്‍ സുഹൃത്തിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് അറസ്റ്റില്‍
മംഗളൂരു: സുഹൃത്തിന്റെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു തോക്കൂരിലെ ദാവൂദ് ഹക്കീമാ(30)ണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടിയത്. തോക്കൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച് മംഗളൂരു പനമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ദാവൂദില്‍ നിന്ന് 11.06 ലക്ഷം രൂപ വിലമതിക്കുന്ന 248.6 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും 11.11 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ദാവൂദിന്റെ അടുത്ത സുഹൃത്തും കുടുംബവും വീടുപൂട്ടി ബന്ധുവീട്ടില്‍ പോയ ദിവസം […]

മംഗളൂരു: സുഹൃത്തിന്റെ വീട് കുത്തിതുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കൊള്ളയടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു തോക്കൂരിലെ ദാവൂദ് ഹക്കീമാ(30)ണ് കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടിയത്. തോക്കൂരിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച് മംഗളൂരു പനമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ദാവൂദില്‍ നിന്ന് 11.06 ലക്ഷം രൂപ വിലമതിക്കുന്ന 248.6 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും 11.11 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ദാവൂദിന്റെ അടുത്ത സുഹൃത്തും കുടുംബവും വീടുപൂട്ടി ബന്ധുവീട്ടില്‍ പോയ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് അകത്തുകന്ന് കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ നിവൃത്തിയില്ലാതെയാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.