എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കുമ്പള: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കുമ്പള കഞ്ചിക്കട്ടയിലെ സുനില്‍കുമാറാ(48)ണ് അറസ്റ്റിലായത്. ഒരു മാസം മുമ്പ് ആരിക്കാടി കടവത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സൈനുദ്ദീനെ കാറിലെത്തി കൊടിയമ്മ ചൂരിത്തടുക്കയില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുനില്‍കുമാറിനെ ശനിയാഴ്ച പുലര്‍ച്ചെ വീട്ടില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. കേസില്‍ ബാത്തിഷ്, അനില്‍കുമാര്‍ എന്നിവരടക്കം മൂന്നുപേരെ കൂടി പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it