കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍; പ്രതി ബാങ്കുകളില്‍ എത്തിയിരുന്നത് കേരള രജിസ്ട്രേഷന്‍ കാറിലാണെന്ന് പൊലീസ്

പുത്തൂര്‍: കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തൂര്‍ താലൂക്കിലെ ബെറിക്കില്‍ കയാക്കാട് ഹൗസിലെ ഗിരീഷ് കുമാര്‍ (32) ആണ് അറസ്റ്റിലായത്. കേരള രജിസ്ട്രേഷന്‍ നമ്പര്‍ കാറില്‍ സഞ്ചരിച്ചാണ് ഗിരീഷ്‌കുമാര്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് ഇതേ കാറില്‍ എത്തിയ ഗിരീഷ്‌കുമാര്‍ ഉപ്പിനങ്ങാടിയിലെ ഏതാനും സഹകരണ ബാങ്കുകളില്‍ പോയിരുന്നു. ഒരു ബാങ്കില്‍ ഗിരീഷ്‌കുമാര്‍ വ്യാജസ്വര്‍ണം പണയം വെച്ച് പണം […]

പുത്തൂര്‍: കര്‍ണാടകയിലെ വിവിധ ബാങ്കുകളില്‍ വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക പുത്തൂര്‍ താലൂക്കിലെ ബെറിക്കില്‍ കയാക്കാട് ഹൗസിലെ ഗിരീഷ് കുമാര്‍ (32) ആണ് അറസ്റ്റിലായത്. കേരള രജിസ്ട്രേഷന്‍ നമ്പര്‍ കാറില്‍ സഞ്ചരിച്ചാണ് ഗിരീഷ്‌കുമാര്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
രണ്ടുദിവസം മുമ്പ് ഇതേ കാറില്‍ എത്തിയ ഗിരീഷ്‌കുമാര്‍ ഉപ്പിനങ്ങാടിയിലെ ഏതാനും സഹകരണ ബാങ്കുകളില്‍ പോയിരുന്നു. ഒരു ബാങ്കില്‍ ഗിരീഷ്‌കുമാര്‍ വ്യാജസ്വര്‍ണം പണയം വെച്ച് പണം വാങ്ങുകയും ചെയ്തു. ഗിരീഷ് കുമാര്‍ തിരക്ക് അഭിനയിച്ചതിനാല്‍ ബാങ്ക് ജീവനക്കാര്‍ വിശദമായ പരിശോധനക്കൊന്നും മുതിര്‍ന്നിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഉപ്പിനങ്ങാടിയിലെ മറ്റൊരു സഹകരണ സ്ഥാപനത്തെ സമീപിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് തട്ടിപ്പ് മനസിലായി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഗിരീഷ്‌കുമാര്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. ഇതോടെ രണ്ട് ബാങ്കുകളുടെയും മാനേജര്‍മാര്‍ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി. കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി ഗിരീഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കര്‍ണാടകയിലെ മറ്റുചില ബാങ്കുകളില്‍ നിന്നും വ്യാജസ്വര്‍ണം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് സമ്മതിച്ചു.

Related Articles
Next Story
Share it