കാറില്‍ കടത്തിയ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

കുമ്പള: കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര മണിയോടെ കഞ്ചിക്കട്ട മളി പാലത്തിന് സമീപം വെച്ച് പൊലീസ് ജീപ്പ് കുറുകെയിട്ടാണ് കാര്‍ തടഞ്ഞത്. പരിശോധനയില്‍ ആള്‍ട്ടോ 800 കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലും സൂക്ഷിച്ച മദ്യം കണ്ടെത്തുകയായിരുന്നു. കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാര്‍, അഡിഷണല്‍ എസ്.ഐ മാരായ കെ.പി.വി. രാജീവന്‍, രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രശോഭ്, ഡ്രൈവര്‍ […]

കുമ്പള: കാറില്‍ കടത്തുകയായിരുന്ന 288 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി കുമ്പള സ്വദേശി അറസ്റ്റില്‍. നിതേഷ്(27) ആണ് അറസ്റ്റിലായത്. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ട് ആറര മണിയോടെ കഞ്ചിക്കട്ട മളി പാലത്തിന് സമീപം വെച്ച് പൊലീസ് ജീപ്പ് കുറുകെയിട്ടാണ് കാര്‍ തടഞ്ഞത്. പരിശോധനയില്‍ ആള്‍ട്ടോ 800 കാറിന്റെ ഡിക്കിയിലും പിന്‍സീറ്റിലും സൂക്ഷിച്ച മദ്യം കണ്ടെത്തുകയായിരുന്നു. കുമ്പള എസ്.ഐ. എ. സന്തോഷ്‌കുമാര്‍, അഡിഷണല്‍ എസ്.ഐ മാരായ കെ.പി.വി. രാജീവന്‍, രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ പ്രശോഭ്, ഡ്രൈവര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് മദ്യക്കടത്ത് പിടിച്ചത്.

Related Articles
Next Story
Share it