കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

ബന്തിയോട്: ഒരുമാസം മുമ്പ് പയ്യന്നൂരില്‍ ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ബന്തിയോട് കുക്കാര്‍ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നൗഫലി(21)നെയാണ് പയ്യന്നൂരില്‍ നിന്നെത്തിയ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പയ്യന്നൂരില്‍ വെച്ച് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ ഓട്ടോയെ പിന്തുടര്‍ന്ന് പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബന്തിയോട് ചുക്രിയടുക്കയിലെ അബ്ദുല്‍ഫയാസി(22)നെ പിടികൂടുകയും […]

ബന്തിയോട്: ഒരുമാസം മുമ്പ് പയ്യന്നൂരില്‍ ഓട്ടോയില്‍ കഞ്ചാവ് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ബന്തിയോട് കുക്കാര്‍ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് നൗഫലി(21)നെയാണ് പയ്യന്നൂരില്‍ നിന്നെത്തിയ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പയ്യന്നൂരില്‍ വെച്ച് എക്‌സൈസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ ഓട്ടോയെ പിന്തുടര്‍ന്ന് പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബന്തിയോട് ചുക്രിയടുക്കയിലെ അബ്ദുല്‍ഫയാസി(22)നെ പിടികൂടുകയും നൗഫല്‍ കടന്നുകളയുകയുമായിരുന്നു. 128 ഗ്രാം കഞ്ചാവാണ് പിടിച്ചത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സിനു കൊയില്ല്യത്ത്, പ്രമോദ്, അനീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പത്മരാജന്‍, ഷാജി, ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles
Next Story
Share it