തലപ്പാടിക്കടുത്ത് വിജനമായ സ്ഥലത്ത് അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബംഗളൂരു സ്വദേശി അറസ്റ്റില്‍

ഉള്ളാള്‍: തലപ്പാടിക്കടുത്ത് നടേക്കലില്‍ വിജനമായ സ്ഥലത്ത് അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കലാശിപാല്യ സ്വദേശിയായ ആരിഫ് പാഷ (30)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയില്‍ താമസക്കാരനായ ആരിഫ് പാഷ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജോലിചെയ്തുവരികയാണ്. മധുരപലഹാരങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആരിഫ് കുട്ടിയെ നടേക്കലിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിനിരയാക്കുകയുമായിരുന്നു. കുട്ടി നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട് അതുവഴി ബൈക്കില്‍ വന്ന തലപ്പാടിയിലെ സാമൂഹ്യപ്രവര്‍ത്തകരായ […]

ഉള്ളാള്‍: തലപ്പാടിക്കടുത്ത് നടേക്കലില്‍ വിജനമായ സ്ഥലത്ത് അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബംഗളൂരു സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കലാശിപാല്യ സ്വദേശിയായ ആരിഫ് പാഷ (30)യെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയില്‍ താമസക്കാരനായ ആരിഫ് പാഷ ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജോലിചെയ്തുവരികയാണ്. മധുരപലഹാരങ്ങള്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് ആരിഫ് കുട്ടിയെ നടേക്കലിലെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് ലൈംഗികപീഡനത്തിനിരയാക്കുകയുമായിരുന്നു. കുട്ടി നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട് അതുവഴി ബൈക്കില്‍ വന്ന തലപ്പാടിയിലെ സാമൂഹ്യപ്രവര്‍ത്തകരായ ദമ്പതികള്‍ കുട്ടിയെ പിടിച്ചുനിര്‍ത്തുകയും കാര്യമന്വേഷിക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്. ദമ്പതികള്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയും കുട്ടിയെ പീഡിപ്പിച്ചയാളെ തിരഞ്ഞുപിടിച്ച് കണ്ടെത്തി പൊലീസിലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഉള്ളാള്‍ പൊലീസ് ആരിഫിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പീഡനത്തിനിരയായ അഞ്ചുവയസുകാരിയുടെ പിതാവിന് ആരിഫിനെ പരിചയമുണ്ട്. ഈ നിലയ്ക്ക് കുട്ടിക്കും ആരിഫിനെ നേരത്തെ കണ്ടുപരിചയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിളിച്ചയുടന്‍ കുട്ടി ആരിഫിനൊപ്പം ഭയമില്ലാതെ കൂടെ പോയതും അതുകൊണ്ടായിരുന്നു.

Related Articles
Next Story
Share it