വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

ബെല്‍ത്തങ്ങാടി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സവാനാലു ഗ്രാമത്തിലെ ലൈല സ്വദേശിയായ കിരണിനെ(24)യാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കാനപ്പടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കിരണിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. യുവതി ഇപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കിരണ്‍ ഗര്‍ഭിണിയായ തന്നെ കയ്യൊഴിഞ്ഞുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം […]

ബെല്‍ത്തങ്ങാടി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി സവാനാലു ഗ്രാമത്തിലെ ലൈല സ്വദേശിയായ കിരണിനെ(24)യാണ് ബെല്‍ത്തങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കാനപ്പടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കിരണിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. യുവതി ഇപ്പോള്‍ ഏഴുമാസം ഗര്‍ഭിണിയാണ്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കിരണ്‍ ഗര്‍ഭിണിയായ തന്നെ കയ്യൊഴിഞ്ഞുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷ്, സബ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.

Related Articles
Next Story
Share it