പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

കുമ്പള: പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടിയമ്മ മുളിയടുക്കയിലെ അബ്ദുല്‍റസാഖിനെ (33)യാണ് പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16കാരിയുടെ പരാതിയിലാണ് പോക്‌സോ കേസ്. നേരത്തെ പെണ്‍കുട്ടി കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് റസാഖ് പരിചയപ്പെടുന്നതത്രെ. അതിനിടെ പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി റസാഖിന്റെ വീട്ടില്‍വെച്ചും മറ്റ് സ്ഥലത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.

കുമ്പള: പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊടിയമ്മ മുളിയടുക്കയിലെ അബ്ദുല്‍റസാഖിനെ (33)യാണ് പൊലീസ് അറസ്റ്റുചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16കാരിയുടെ പരാതിയിലാണ് പോക്‌സോ കേസ്. നേരത്തെ പെണ്‍കുട്ടി കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് റസാഖ് പരിചയപ്പെടുന്നതത്രെ.
അതിനിടെ പഠിപ്പിച്ച് ഡോക്ടറാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി റസാഖിന്റെ വീട്ടില്‍വെച്ചും മറ്റ് സ്ഥലത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.

Related Articles
Next Story
Share it