കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 3.3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: കാനഡയിലേക്ക് വിസ വാഗ്ദാനം നല്‍കി നീര്‍ച്ചാല്‍ സ്വദേശിയില്‍ നിന്നും 3.3 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് മോഡി ബില്‍ഡിംഗിലെ മജീഷ് മനോഹരന്‍ (35) ആണ് അറസ്റ്റിലായത്. നീര്‍ച്ചാല്‍ സ്വദേശി രവീന്ദ്ര നായക്കിന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. 2019ലാണ് രവീന്ദ്രനായക്ക് പലതവണയായി പണം നല്‍കിയത്. ബന്ധു മുഖാന്തിരമാണ് രവീന്ദ്രനായക്ക് തിരുവനന്തപുരത്ത് ഓഫീസ് നടത്തിയിരുന്ന മജീഷിനെ പരിചയപ്പെട്ടത്. പിന്നീട് കാനഡയിലേക്കുള്ള വിസക്കായി പണം നല്‍കുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും വിസ നല്‍കാതെയും പണം തിരിച്ചുനല്‍കാതെയും […]

ബദിയടുക്ക: കാനഡയിലേക്ക് വിസ വാഗ്ദാനം നല്‍കി നീര്‍ച്ചാല്‍ സ്വദേശിയില്‍ നിന്നും 3.3 ലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് മോഡി ബില്‍ഡിംഗിലെ മജീഷ് മനോഹരന്‍ (35) ആണ് അറസ്റ്റിലായത്.
നീര്‍ച്ചാല്‍ സ്വദേശി രവീന്ദ്ര നായക്കിന്റെ പണം തട്ടിയ കേസിലാണ് അറസ്റ്റ്.
2019ലാണ് രവീന്ദ്രനായക്ക് പലതവണയായി പണം നല്‍കിയത്. ബന്ധു മുഖാന്തിരമാണ് രവീന്ദ്രനായക്ക് തിരുവനന്തപുരത്ത് ഓഫീസ് നടത്തിയിരുന്ന മജീഷിനെ പരിചയപ്പെട്ടത്. പിന്നീട് കാനഡയിലേക്കുള്ള വിസക്കായി പണം നല്‍കുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും വിസ നല്‍കാതെയും പണം തിരിച്ചുനല്‍കാതെയും വഞ്ചിച്ചുവെന്നാണ് പരാതി. പിന്നീട് മജീഷ് ഒളിവില്‍ പോവുകയായിരുന്നു. ഹൈദരാബാദിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബദിയടുക്ക അഡീഷണല്‍ എസ്.ഐ. രാമകൃഷ്ണനും സംഘവും ഹൈദരാബാദിലെത്തി നടത്തിയ പരിശോധനയിലാണ് പിടിയിലാവുന്നത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റ് മൂന്നുപേര്‍കൂടി മജീഷിന്റെ തട്ടിപ്പില്‍ ഇരയായതായി വിവരമുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടന്നുവരികയാണ്.

Related Articles
Next Story
Share it