അച്ഛനെയും ബന്ധുവിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

ബന്തിയോട്: കഞ്ചാവ് ലഹരിയില്‍ അച്ഛനെയും ബന്ധുവിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം ബേരിക്കയിലെ സച്ചിന്‍ (28) ആണ് അറസ്റ്റിലായത്. സച്ചിന്‍ നേരത്തെ രണ്ട് അക്രമ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി സച്ചിന്റെ വീടിന് സമീപത്തെ ബന്ധു നവീന്റെ വീട്ടുമുറ്റത്തെത്തി സ്‌കൂട്ടര്‍ തകര്‍ക്കുകയും ചോദ്യം ചെയ്തപ്പോള്‍ ഇരുമ്പ് റോള്‍ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് വീട്ടിലെത്തി അച്ഛന്‍ ചന്ദ്രഹാസയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സച്ചിനെ […]

ബന്തിയോട്: കഞ്ചാവ് ലഹരിയില്‍ അച്ഛനെയും ബന്ധുവിനെയും തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം ബേരിക്കയിലെ സച്ചിന്‍ (28) ആണ് അറസ്റ്റിലായത്. സച്ചിന്‍ നേരത്തെ രണ്ട് അക്രമ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി സച്ചിന്റെ വീടിന് സമീപത്തെ ബന്ധു നവീന്റെ വീട്ടുമുറ്റത്തെത്തി സ്‌കൂട്ടര്‍ തകര്‍ക്കുകയും ചോദ്യം ചെയ്തപ്പോള്‍ ഇരുമ്പ് റോള്‍ കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് വീട്ടിലെത്തി അച്ഛന്‍ ചന്ദ്രഹാസയുടെ മുഖത്തും തലക്കും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സച്ചിനെ കുമ്പള പൊലീസ് എത്തിയാണ് പിടികൂടിയത്.

Related Articles
Next Story
Share it