പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ആദൂര്‍: പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദേലംപാടി ബെള്ളിപ്പാടിയിലെ പ്രശാന്ത് (32)ആണ് അറസ്റ്റിലായത്. മടിക്കേരിയില്‍ വെച്ച് ആദൂര്‍ എസ്.ഐ. ഇ. രത്‌നാകരന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പിക്കപ്പ് ഡ്രൈവര്‍ പള്ളങ്കോട്ടെ അബൂബക്കര്‍ സിദ്ധിഖിനെ(32) അക്രമിച്ച് പോക്കറ്റില്‍ ഉണ്ടായിരുന്ന 6500 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കര്‍ണാടകയില്‍ നിന്ന് കാറഡുക്കയിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ കൊണ്ടുവരുന്നതിനിടെ ജാല്‍സൂരില്‍ വെച്ച് രണ്ട് പേര്‍ ബൈക്കില്‍ പിന്തുടരുകയും ദേലംപാടി കല്ലടുക്ക കോളനിക്ക് സമീപം […]

ആദൂര്‍: പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ദേലംപാടി ബെള്ളിപ്പാടിയിലെ പ്രശാന്ത് (32)ആണ് അറസ്റ്റിലായത്. മടിക്കേരിയില്‍ വെച്ച് ആദൂര്‍ എസ്.ഐ. ഇ. രത്‌നാകരന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
പിക്കപ്പ് ഡ്രൈവര്‍ പള്ളങ്കോട്ടെ അബൂബക്കര്‍ സിദ്ധിഖിനെ(32) അക്രമിച്ച് പോക്കറ്റില്‍ ഉണ്ടായിരുന്ന 6500 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. കര്‍ണാടകയില്‍ നിന്ന് കാറഡുക്കയിലെ ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ കൊണ്ടുവരുന്നതിനിടെ ജാല്‍സൂരില്‍ വെച്ച് രണ്ട് പേര്‍ ബൈക്കില്‍ പിന്തുടരുകയും ദേലംപാടി കല്ലടുക്ക കോളനിക്ക് സമീപം വെച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് പണം ആവശ്യപ്പെട്ട് അക്രമിക്കുകയും പോക്കറ്റില്‍ ഉണ്ടായിരുന്ന പണം എടുക്കുകയും ചെയ്തുവെന്നാണ് പരാതി.

Related Articles
Next Story
Share it