ഉഡുപ്പിയില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടുന്നു, മലയാളികളടക്കം നിരവധി പേര്‍ തട്ടിപ്പില്‍ കുടുങ്ങി; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

ഉഡുപ്പി: സിംഗപ്പൂരിലെ ഐ.ടി കമ്പനിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപന ഉടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി കുക്കിക്കട്ടിലെ ബഡഗബെട്ടുവില്‍ താമസിക്കുന്ന സുനൈന ഇക്ബാലിനെ (38) തിരെയാണ് ഉഡുപ്പി പൊലീസ് കേസെടുത്തത്. സാഗര്‍ ഷെട്ടി എന്നയാളുടെ പരാതിപ്രകാരമാണ് കേസ്. സുനൈന ഡെസ്റ്റിനി പ്ലേസ്മെന്റ് എന്ന പേരില്‍ ഒരു തൊഴില്‍ ഏജന്‍സി നടത്തുന്നുണ്ട്. സാഗര്‍ ഷെട്ടിയുടെ പരാതി പൊലീസ് അന്വേഷിച്ചതോടെ സുനേനയുടെ സ്ഥാപനം വ്യാജമാണെന്ന് കണ്ടെത്തി. സിംഗപ്പൂരിലെ ഒരു ഐടി […]

ഉഡുപ്പി: സിംഗപ്പൂരിലെ ഐ.ടി കമ്പനിയില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപന ഉടമയായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ഉഡുപ്പി കുക്കിക്കട്ടിലെ ബഡഗബെട്ടുവില്‍ താമസിക്കുന്ന സുനൈന ഇക്ബാലിനെ (38) തിരെയാണ് ഉഡുപ്പി പൊലീസ് കേസെടുത്തത്. സാഗര്‍ ഷെട്ടി എന്നയാളുടെ പരാതിപ്രകാരമാണ് കേസ്. സുനൈന ഡെസ്റ്റിനി പ്ലേസ്മെന്റ് എന്ന പേരില്‍ ഒരു തൊഴില്‍ ഏജന്‍സി നടത്തുന്നുണ്ട്. സാഗര്‍ ഷെട്ടിയുടെ പരാതി പൊലീസ് അന്വേഷിച്ചതോടെ സുനേനയുടെ സ്ഥാപനം വ്യാജമാണെന്ന് കണ്ടെത്തി. സിംഗപ്പൂരിലെ ഒരു ഐടി കമ്പനിയില്‍ സാഗര്‍ ഷെട്ടിക്ക് ജോലി നല്‍കാമെന്ന് സുനൈന വാഗ്ദാനം ചെയ്യുകയും വിസ ഫീസ്, സ്റ്റാമ്പിംഗ് ഫീസ്, വിമാന നിരക്ക്, ഓഫീസ് ഫീസ് എന്നിവയ്ക്കായി 1.5 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. സാഗര്‍ ഷെട്ടി 2019 ജൂണ്‍ 4 ന് 35,000 രൂപയും പിന്നീട് 2019 ആഗസ്ത് 22ന് എസ.്ബി.ഐയുടെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച് 40,000 രൂപയും സനൈനയുടെ ഓണ്‍ലൈന്‍ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. അതിനുശേഷവും പണം അയച്ചിരുന്നു. എന്നാല്‍ സാഗറിന് സിംഗപ്പൂരില്‍ ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല പണം തിരികെ കിട്ടിയതുമില്ല. ഇതേ തുടര്‍ന്നാണ് സാഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. സുനൈന വ്യാജ തൊഴില്‍ ഏജന്‍സി സ്ഥാപനത്തിന്റെ മറവില്‍ നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. തട്ടിപ്പില്‍ അകപ്പെട്ടവരില്‍ മലയാളികളും ഉള്‍പ്പെടുന്നു.

Related Articles
Next Story
Share it