സ്വര്‍ണവും വെള്ളിയുമടക്കം പതിമൂന്നരലക്ഷത്തിന്റെ മോഷണമുതലുകളുമായി യുവാവ് അറസ്റ്റില്‍; ആരാധനാലയങ്ങളിലടക്കം കവര്‍ച്ച നടത്തിയതിന് പ്രതിക്കെതിരെ നിരവധി കേസുകള്‍

മംഗളൂരു: സ്വര്‍ണവും വെള്ളിയുമടക്കം പതിമൂന്നരലക്ഷത്തി ന്റെ മോഷണമുതലുകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധാര്‍വാഡിലെ ടോള്‍ നാക്കയില്‍ താമസിക്കുന്ന രാജേഷ് നായികിനെയാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 7 ഗ്രാം സ്വര്‍ണാഭരണങ്ങളും 16 കിലോ വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ 13.53 ലക്ഷം രൂപ വിലവരുന്ന മോഷണവസ്തുക്കളാണ് രാജേഷ് നായകില്‍ നിന്ന് കണ്ടെടുത്തത്. സൂറത്കല്‍ സി.ഐ കെ. ചന്ദ്രപ്പയുടെ നിര്‍ദേശപ്രകാരം എസ്.ഐ ചന്ദ്രശേഖരയ്യയുടെ നേതൃത്വത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കുലായ് ഗ്രാമത്തിലെ നന്ദനജാലു സ്വദേശി രവി ഷെട്ടിയുടെയും കുടുംബത്തിന്റെയും […]

മംഗളൂരു: സ്വര്‍ണവും വെള്ളിയുമടക്കം പതിമൂന്നരലക്ഷത്തി ന്റെ മോഷണമുതലുകളുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധാര്‍വാഡിലെ ടോള്‍ നാക്കയില്‍ താമസിക്കുന്ന രാജേഷ് നായികിനെയാണ് സൂറത്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 7 ഗ്രാം സ്വര്‍ണാഭരണങ്ങളും 16 കിലോ വെള്ളി ആഭരണങ്ങളും ഉള്‍പ്പെടെ 13.53 ലക്ഷം രൂപ വിലവരുന്ന മോഷണവസ്തുക്കളാണ് രാജേഷ് നായകില്‍ നിന്ന് കണ്ടെടുത്തത്. സൂറത്കല്‍ സി.ഐ കെ. ചന്ദ്രപ്പയുടെ നിര്‍ദേശപ്രകാരം എസ്.ഐ ചന്ദ്രശേഖരയ്യയുടെ നേതൃത്വത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. കുലായ് ഗ്രാമത്തിലെ നന്ദനജാലു സ്വദേശി രവി ഷെട്ടിയുടെയും കുടുംബത്തിന്റെയും ദേവസ്ഥാനത്തുനിന്നും ഇഡിയ ഗോഡ്ഡെകോപ്ലയിലെ രാമ അഞ്ജനേയ ഭജന മന്ദിരം, ജരുമന ദേവസ്ഥാനം, സതീഷ് സവര്‍ണ്ണയുടെയും കുടുംബത്തിന്റെയും ദേവസ്ഥാനം എന്നിവിടങ്ങളില്‍ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുകളും കവര്‍ന്ന കേസുകളിലും രാജേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. രാജേഷ് നായിക് സമീപകാലത്തായി മഞ്ചിയിലെ ദുര്‍ഗാനഗറിലെ ഇന്ദ്രാലിയില്‍ താമസിച്ചുവരികയായിരുന്നു. രാജേഷിനെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it