തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ കൈക്കലാക്കി; തട്ടിപ്പിനായി ഫേസ്ബുക്കില്‍ തുറന്നത് 20 വ്യാജ അക്കൗണ്ടുകള്‍, പ്രതി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു സ്വദേശിയായ പരമേശ്വരപ്പ(23)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തപാല്‍ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് എന്‍. ഹര്‍ഷ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരമേശ്വരപ്പക്കെതിരെ കേസെടുത്തത്. ഗോവയില്‍ താമസിക്കുന്ന ഹനുമപ്പ ഗിരിയപ്പ ബിസള്ളിയാണ് പരമേശ്വരപ്പയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഗിരിയപ്പയുടെ മകളുമായി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പരമേശ്വരപ്പ തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് […]

മംഗളൂരു: തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവ് മംഗളൂരുവില്‍ പൊലീസ് പിടിയിലായി. മംഗളൂരു സ്വദേശിയായ പരമേശ്വരപ്പ(23)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തപാല്‍ വകുപ്പിലെ സീനിയര്‍ സൂപ്രണ്ട് എന്‍. ഹര്‍ഷ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരമേശ്വരപ്പക്കെതിരെ കേസെടുത്തത്. ഗോവയില്‍ താമസിക്കുന്ന ഹനുമപ്പ ഗിരിയപ്പ ബിസള്ളിയാണ് പരമേശ്വരപ്പയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഗിരിയപ്പയുടെ മകളുമായി ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പരമേശ്വരപ്പ തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നു. മകള്‍ ഇക്കാര്യം ഹനുമപ്പയെ അറിയിച്ചു. ഹനുമപ്പ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഹനുമപ്പ തപാല്‍ വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. തപാല്‍ വകുപ്പിലെ ഗ്രേഡ് 1, ഗ്രേഡ് 2 ഓഫീസര്‍മാരായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പരമേശ്വരപ്പ ഇതിനകം 16 പേരില്‍ നിന്നായി മുപ്പത് ലക്ഷത്തോളം രൂപ കൈക്കലാക്കിയിരുന്നു. ഇതിന് മാത്രമായി പരമേശ്വരപ്പ ഫേസ്ബുക്കില്‍ 20 വ്യാജ അക്കൗണ്ടുകളാണ് തുറന്നത്. തപാല്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേരിലും പരമേശ്വരപ്പ വ്യാജ പ്രൊഫൈല്‍ തുറന്നിരുന്നു. അവാര്‍ഡുകള്‍ വാഗ്ദാനം ചെയ്തും ഇയാള്‍ പണം തട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. കര്‍ണാടക രാജ്യോത്സവ അവാര്‍ഡും മേഘദൂത് അവാര്‍ഡും താനാണ് നല്‍കുന്നതെന്ന് വിശ്വസിപ്പിച്ച് പരമേശ്വരപ്പ പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ചു. മംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് പരമേശ്വരപ്പയെ പിടികൂടിയത്. ഒരു ലാപ്‌ടോപ്പ്, അഞ്ച് മൊബൈല്‍ ഫോണുകള്‍, തപാല്‍ വകുപ്പിന്റെ ഡ്യൂപ്ലിക്കേറ്റ് ഐഡികള്‍, ഐ.സി.ഐ.സി.ഐ ബാങ്ക് ഡെബിറ്റ് കാര്‍ഡ് എന്നിവയും പ്രതിയില്‍ നിന്ന് പിടികൂടി.

Related Articles
Next Story
Share it