പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍

പെര്‍ള: വിട്‌ളയില്‍ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കന്യാന വില്ലേജിലെ പൊയ്യഗഡ്ഡെ സ്വദേശി മുഹമ്മദ് ആസിഫിനെയാണ് വിട്ള സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നാഗരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2020ല്‍ അന്നത്തെ വിട്ള സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് റെഡ്ഡിയും സംഘവും കഞ്ചാവ് വില്‍പന കേന്ദ്രം റെയ്ഡ് ചെയ്തിരുന്നു. ഇവിടെ നിന്ന് അമ്രാസ് എന്നയാളെ അറസ്റ്റ് ചെയ്തെങ്കിലും മുഹമ്മദ് ആസിഫ് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.ആസിഫ് ഉപേക്ഷിച്ച കഞ്ചാവ് പൊലീസ് […]

പെര്‍ള: വിട്‌ളയില്‍ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി രണ്ടുവര്‍ഷത്തിന് ശേഷം അറസ്റ്റില്‍. കന്യാന വില്ലേജിലെ പൊയ്യഗഡ്ഡെ സ്വദേശി മുഹമ്മദ് ആസിഫിനെയാണ് വിട്ള സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നാഗരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2020ല്‍ അന്നത്തെ വിട്ള സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് റെഡ്ഡിയും സംഘവും കഞ്ചാവ് വില്‍പന കേന്ദ്രം റെയ്ഡ് ചെയ്തിരുന്നു. ഇവിടെ നിന്ന് അമ്രാസ് എന്നയാളെ അറസ്റ്റ് ചെയ്തെങ്കിലും മുഹമ്മദ് ആസിഫ് പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
ആസിഫ് ഉപേക്ഷിച്ച കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. രണ്ടുവര്‍ഷക്കാലം ഒളിവിലായിരുന്ന ആസിഫ് ഞായറാഴ്ചയാണ് പൊലീസ് പിടിയിലായത്. ആസിഫിനെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it