ചിരിയുടെ സുല്‍ത്താന് വിട; മാമുക്കോയ ഇനി ആസ്വാദക ഹൃദയങ്ങളില്‍
കോഴിക്കോട്: നാനൂറ്റി അമ്പതിലേറെ സിനിമകളുമായി നാല് പതിറ്റാണ്ടിലേറെകാലം മലയാള സിനിമയില്‍ കോഴിക്കോടന്‍ ചിരിയുടെ നറുവെളിച്ചം തൂകിയ നടന്‍ മാമുക്കോയക്ക് ഇനി ആറടി മണ്ണില്‍ അന്ത്യവിശ്രമം. അവിസ്മരണീയമായ കഥാപാത്രങ്ങള്‍ ബാക്കിയാക്കി മാമുക്കോയ കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ അന്തിയുറങ്ങി. ഒമ്പതര മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പള്ളിയിലേക്ക് ഖബറടക്കത്തിന് എടുത്തപ്പോള്‍ ആയിരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. വീട്ടില്‍ പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്ക ചടങ്ങ് നടന്നത്.അരക്കിണര്‍ […]

കോഴിക്കോട്: നാനൂറ്റി അമ്പതിലേറെ സിനിമകളുമായി നാല് പതിറ്റാണ്ടിലേറെകാലം മലയാള സിനിമയില്‍ കോഴിക്കോടന്‍ ചിരിയുടെ നറുവെളിച്ചം തൂകിയ നടന്‍ മാമുക്കോയക്ക് ഇനി ആറടി മണ്ണില്‍ അന്ത്യവിശ്രമം. അവിസ്മരണീയമായ കഥാപാത്രങ്ങള്‍ ബാക്കിയാക്കി മാമുക്കോയ കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ അന്തിയുറങ്ങി. ഒമ്പതര മണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം പള്ളിയിലേക്ക് ഖബറടക്കത്തിന് എടുത്തപ്പോള്‍ ആയിരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു. വീട്ടില്‍ പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കിയിരുന്നു. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്ക ചടങ്ങ് നടന്നത്.
അരക്കിണര്‍ പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ് കണ്ണംപറമ്പിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം പള്ളിയില്‍ എത്തിച്ചത്. മാമുക്കോയയുടെ വീട്ടില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരപരിധിയിലാണ് കണ്ണംപറമ്പ് ഖബര്‍സ്ഥാന്‍. ഇവിടേയും മയ്യിത്ത് നിസ്‌ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനാണ് മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
താരസംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള ബാബു വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ ജോജു ജോര്‍ജ്, ഇര്‍ഷാദ്, നിര്‍മ്മാതാവ് ആര്യാടന്‍ ഷൗക്കത്ത്, മന്ത്രി അഹമദ് ദേവര്‍കോവില്‍ തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. സിനിമ-നാടക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് ആരാധകരും നാട്ടുകാരും ഇന്നലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പ്രിയനടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.