മാര്‍ച്ച് 26ന് മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കുമെന്ന് പ്രഖ്യാപിച്ച് മമ്മൂട്ടി

കൊച്ചി: മമ്മൂട്ടി നായകനാകുന്ന വണ്‍ മാര്‍ച്ച് 26ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 26 മുതല്‍ കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കും എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കട്ടുകളൊന്നും ഇല്ലാതെതന്നെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ […]

കൊച്ചി: മമ്മൂട്ടി നായകനാകുന്ന വണ്‍ മാര്‍ച്ച് 26ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി തന്നെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 26 മുതല്‍ കടയ്ക്കല്‍ ചന്ദ്രന്‍ അധികാരമേല്‍ക്കും എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ചത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കട്ടുകളൊന്നും ഇല്ലാതെതന്നെ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായക കഥാപാത്രത്തിന്റെ പേര് 'കടയ്ക്കല്‍ ചന്ദ്രന്‍' എന്നാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബോബി സഞ്ജയ്‌യുടെ തിരക്കഥയില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് വണ്‍.

സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Related Articles
Next Story
Share it